ചികിത്സയുടെ മറവിൽ പീഡനം, മന്ത്രവാദം; വാതിൽ തുറന്ന് യുവതി ഓടി; അറസ്റ്റ്

ചാലിശ്ശേരി കറുകപുത്തൂരില്‍ പാരമ്ബര്യ ആത്മീയ ചികിത്സയ്ക്കിടെ വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം നടന്നെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു.

കറുകപുത്തൂര്‍ സ്വദേശി ഓടംപുള്ളി വീട്ടില്‍ സെയ്ദ് ഹസ്സന്‍ കോയ തങ്ങള്‍ക്കെതിരെയാണ് (35) ചാലിശ്ശേരി പൊലീസ് കേസെടുത്തത്.

ജൂണ്‍ 28 ന് കുടുംബ പ്രശ്‌ന പരിഹാരത്തിനായി ചാലിശ്ശേരി കറുകപുത്തൂരിലെ പ്രതിയുടെ വീട്ടിലെത്തിയ വീട്ടമ്മക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്.

ആത്മീയമായ ചികിത്സ നടത്താന്‍ പ്രത്യേക മുറി പ്രതിയുടെ വീട്ടിലുണ്ട്. ഇവിടെയാണ് പരാതിക്കാരിക്കെതിരെ അതിക്രമം ഉണ്ടായത്.മുറിയില്‍ നിന്ന് ഓടി രക്ഷപ്പെട്ട വീട്ടമ്മ പിന്നീട് ചാലിശ്ശേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പ്രതിയുടെ പക്കല്‍ നിന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്റെ പ്രവാസി വിംഗ് സ്‌റ്റേറ്റ് പ്രസിഡന്റ് എന്ന നിലയിലുള്ള ഐഡി കാര്‍ഡും കണ്ടെത്തിയിട്ടുണ്ട്.വതി ഓടി;

LEAVE A REPLY

Please enter your comment!
Please enter your name here