തിരുവനന്തപുരത്ത് നിയന്ത്രണംവിട്ട കാറിടിച്ച് സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം | വീഡിയോ

Scooter passenger met a Scooter passenger met a tragic end, after being hit by car, Thiruvananthapuramtragic end, after being hit by car, Thiruvananthapuram

നിയന്ത്രണംവിട്ട കാര്‍ സ്‌കൂട്ടറിലിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം. കിളിമാനൂര്‍ ഇരട്ടിച്ചിപ്പാറയില്‍ ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. ഇടതുവശത്തുകൂടി വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ആദ്യം റോഡിന്റെ വലതുവശത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലും എതിര്‍വശത്തുനിന്ന് വരികയായിരുന്ന സ്‌കൂട്ടറിലും ഇടിക്കുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രിക കിളിമാനൂര്‍ സ്വദേശി അജിലയാണ് മരിച്ചത്.

കാര്‍ സ്‌കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. അജിലയെ വെഞ്ഞാറമ്മൂട്ടിലുള്ള സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈകിട്ട് ആറരയോടെ അഖിലയുടെ മരണം സ്ഥിരീകരിച്ചു. മൃതദേഹം സ്വകാര്യആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

തിരുവനന്തപുരത്തുനിന്ന് കൊട്ടാരക്കരയ്ക്ക് പോകുകയായിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. വിമാനത്താവളത്തില്‍ പോയി മടങ്ങിയവരായിരുന്നു കാറിലുണ്ടായിരുന്നത്. കാറില്‍ സഞ്ചരിച്ചിരുന്നവരുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് കൂടുതല്‍ വിവരം ലഭിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here