മുഖ്യമന്ത്രിയുടെ പേരുപറയാൻ നിർബന്ധിച്ചു; ഇഡി സമ്മർദം ചെലുത്തി: സന്ദീപിന്റെ മൊഴി

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരു പറയാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിർബന്ധിച്ചെന്ന് പ്രതി സന്ദീപ് നായരുടെ മൊഴി. സർക്കാരിലെ മറ്റു ഉന്നതരുടെ പേരു പറയാനും സമ്മർദമുണ്ടായെന്നും, കസ്റ്റഡിയിലും ജയിലിലും വച്ച് സമ്മർദം ചെലുത്തിയെന്നും സന്ദീപിന്റെ മൊഴിയിൽ പറയുന്നു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേര് പറയാന്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു എന്ന സന്ദീപ് നായരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വെച്ച് ഇന്ന് സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. അഞ്ചുമണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരുപറയാന്‍ ഇഡി നിര്‍ബന്ധിച്ചു എന്ന മൊഴി സന്ദീപില്‍ നിന്ന് ലഭിച്ചു എന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. 

സന്ദീപ് നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയിന്മേലാണ് കേസെടുത്തത്. എന്നാല്‍ സന്ദീപിന്റെ അഭിഭാഷക അങ്ങനെ ഒരു പരാതി നല്‍കിയില്ലെന്ന് വാദിച്ചിരുന്നു. ഏതായാലും സന്ദീപ് നായര്‍ കേസിന് അനുകൂലമായ മൊഴി നല്‍കിയെന്നാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here