ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകം; ആറ് എസ് ഡി പി ഐ പ്രവർത്തകർ പിടിയിൽ

ആലപ്പുഴ വയലാറിലെ ആർ എസ് എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ആറ് എസ് ഡി പി ഐ പ്രവർത്തകർ പിടിയിൽ. പാണവള്ളി സ്വദേശി റിയാസ്, ആരൂർ സ്വദേശി നിഷാദ്, എഴുപുന്ന സ്വദേശി അനസ്, വയലാർ സ്വദേശി ഖാദർ, ചേർത്തല സ്വദേശികളായ അൻസിൽ, സൂനീർ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പിടിയിലായ ആറ് പേരും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്നാണ് സൂചന.കണ്ടാലറിയാവുന്ന 16 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.ഇന്നലെ രാത്രിയാണ് ആർ എസ് എസ് പ്രവർത്തകനായ നന്ദു കൊല്ലപ്പെട്ടത്. തലയ്ക്ക് പിന്നിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം.

നാഗംകുളങ്ങര കവലയിൽ വച്ച് ഇന്നലെ ഉച്ചയ്ക്ക് എസ് ഡി പി ഐയുടെ ഒരു പരിപാടി നടന്നിരുന്നു. പരിപാടിയ്ക്കിടെയുണ്ടായ പ്രസംഗത്തെ ചൊല്ലി ആർ എസ് എസ് പ്രവർത്തകരുമായി വാക്ക് തർക്കം ഉണ്ടായി. ഇതിൽ പ്രതിഷേധിച്ച് രണ്ട് വിഭാഗവും സന്ധ്യയ്ക്ക് പ്രകടനം നടത്തി. പ്രകടനം കഴിഞ്ഞ് പിരിഞ്ഞു പോയവർ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഘർഷത്തിൽ മൂന്ന് എസ് ഡി പി ഐ പ്രവർത്തകർക്കും മൂന്ന് ആർ എസ് എസ് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയിൽ ബി ജെ പി ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here