ആര്‍ സി സി സിയില്‍ ലിഫ്റ്റില്‍ നിന്നും വീണ് യുവതിയ്ക്ക് പരുക്കേറ്റ സംഭവം. ഇലക്ട്രിക്കല്‍ ജീവനക്കാരെ ബലിയാടാക്കി ഉന്നതരെ രക്ഷിക്കാന്‍ നീക്കം.

ആര്‍ സി സി സിയില്‍ ലിഫ്റ്റില്‍ നിന്നും വീണ് യുവതിയ്ക്ക് പരുക്കേറ്റ സംഭവം. ഇലക്ട്രിക്കല്‍ ജീവനക്കാരെ ബലിയാടാക്കി ഉന്നതരെ രക്ഷിക്കാന്‍ നീക്കം.

തിരുവനന്തപുരം ആര്‍സിസിയില്‍ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റില്‍ കയറി രണ്ടു നില താഴ്ചയിലേക്കു വീണു യുവതിക്ക് പരുക്കേറ്റ സംഭവത്തില്‍ ഉന്നത ഉദ്ദോഗസ്ഥരുടെ ഗുരുതരമായ വീഴ്ച്ച മറച്ചുവയ്ക്കാന്‍ സാധാരണജീവനക്കാരെ ബലിയാടാക്കാന്‍ നീക്കമെന്നു ആക്ഷേപം.

ഇക്കഴിഞ്ഞ 15നു പുലര്‍ച്ചെ 5നായിരുന്നുആര്‍ സി സി സിയില്‍ അപകടം സംഭവിച്ചത്.
പത്തനാപുരം കുണ്ടയം ചരുവിള വീട്ടില്‍ നദീറ (22)ആണു അപകടത്തില്‍ പെട്ടത്.
ആര്‍സിസിയില്‍ ശസ്ത്രക്രിയ കഴിഞ്ഞു ചികിത്സയില്‍ കഴിയുന്ന അമ്മ നസീമയെ പരിചരിക്കാന്‍ എത്തിയ നദീറ രണ്ടാം നിലയില്‍ തുറന്നു കിടന്ന ലിഫ്റ്റില്‍ കയറി. ലിഫ്റ്റിന്റെ പ്ലാറ്റ്ഫോമിലേക്ക് കാലെടുത്തുവച്ചുടന്‍ താഴേക്ക് പതിക്കുകയായിരുന്നു.

സംഭവത്തില്‍ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനെ പുറത്താക്കി അധികൃതര്‍ തടിയൂരിയിരിക്കയാണ് ഇപ്പോള്‍. എന്നാല്‍ ഇത് മുഖം രക്ഷിക്കാനുള്ള ശ്രമം മാത്രമാണെന്നാണ് ആക്ഷേപം. യോഗ്യനല്ലാത്ത സെക്ഷന്‍ മേധാവിയെ രക്ഷിക്കാനായി അന്നെ ദിവസ്സം ഡ്യൂട്ടിയിലുണ്ടായിരുന്ന ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനെ പുറത്താക്കിയത് ജീവനക്കാരിലും പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.

അപകടം ഒഴുവാക്കാനുള്ള മുന്‍കരുതലുകളൊന്നും സ്വീകരിക്കാന്‍ ഈ സെക്ഷനില്‍ വേണ്ട യോഗ്യതകളൊന്നുമില്ലാത്ത മേധാവിക്ക് കഴിയാതെ പോയതാണ് അപകടം വരുത്തിവച്ചതെന്നാണ് പറയപ്പെടുന്നത്.പത്തിലേറെ നിലയുള്ള പുതിയ കെട്ടിട നിര്‍മ്മാണത്തിന്റെ മേല്‍നോട്ടമടക്കം ഇത്തരം യോഗ്യതകുറവുള്ള ഉദ്ദോഗസ്ഥരിലാണ് വന്നെത്തിയിരിക്കുന്നതെന്നതും ഇവിടത്തെ കുത്തഴിഞ്ഞ ഭരണനിര്‍വഹണത്തിനു ഉദാഹരണമാകുന്നതായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നതു.
ഇവിടെ വീഴ്ച്ചകള്‍ സംഭവിച്ചാല്‍ സാധാജീവനക്കാരെ ബലിയാടാക്കുക പതിവാണെന്നും ആക്ഷേപമുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here