തിരുവനന്തപുരം ജില്ലയിൽ കനത്ത മഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദേശം

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന റഡാർ ചിത്രങ്ങൾ പ്രകാരം തിരുവനന്തപുരം ജില്ലയിൽ ഇന്ന് രാത്രി കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

തീരപ്രദേശങ്ങളിലുള്ളവരും ഡാമുകളുടെ വൃഷ്ടി പ്രദേശത്തു താമസിക്കുന്നവരും ജാഗ്രത പുലർത്തണം. മലയോര പ്രദേശങ്ങളിൽ നിലവിൽ മഴയ്ക്കുള്ള സാധ്യത കുറവാണെങ്കിലും ജാഗ്രതവേണമെന്നും കളക്ടർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here