പി എം കിസാൻ’ ..ലഭിച്ച തുക എത്രയും പെട്ടെന്ന് തിരിച്ചടയ്ക്കണം; കൂടുതൽ കർഷകർക്ക് നോട്ടീസ്

പിഎം കിസാൻ സമ്മാൻ നിധി വഴി അനർഹമായി ലഭിച്ച പണം തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് കൂടുതൽ കർഷകർക്ക് നോട്ടീസ് . മൂവായിരത്തോളം പേർക്ക് ഇതുവരെ നോട്ടീസ് കിട്ടിയിട്ടുണ്ടെന്നാണ് സൂചന.

മലപ്പുറം ജില്ലയിൽ 250 കർഷകർ പണം തിരിച്ചടച്ചിട്ടുണ്ടെന്ന് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ജനുവരിയിൽ 110 കർഷകർ 6.69 ലക്ഷം രൂപയും, ഫെബ്രുവരിയിൽ 140 പേർ 17 ലക്ഷം രൂപയുമാണ് തിരിച്ചടച്ചത്.പാലക്കാട് ജില്ലയിലെ ഓരോ കൃഷിഭവനിലും ഇരുപതോളം പേർക്ക് നോട്ടീസ് കിട്ടിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി കൃഷിഭവനിൽ മാത്രം 32 പേർക്കാണ് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിൽ 788 പേർക്കാണ് നോട്ടീസ് ലഭിച്ചത്.’പിഎം കിസാൻ’ പദ്ധതി പ്രകാരം അനർഹമായി ലഭിച്ച തുക തിരിച്ചടയ്ക്കുന്നതിന് ആവശ്യപ്പെട്ട് നൽകുന്ന നോട്ടീസ്’ എന്ന തലക്കെട്ടോടെയുള്ളതാണ് നോട്ടീസ്. കർഷകർക്ക് നൽകിയ 6000 രൂപ 15 ദിവസത്തിനകം തിരികെ അടയ്ക്കണമെന്നാശ്യപ്പെട്ടാണ് കർഷകർക്ക് നോട്ടീസ് ലഭിച്ചത്. വാങ്ങിയ ആനുകൂല്യം തിരികെ അടയ്ക്കണമെന്നും വീഴ്ചവരുത്തുന്നത് നിയമക്കുരുക്കുകൾ ഉണ്ടാകുമെന്നും നോട്ടീസിൽ പറയുന്നു.

2019ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ആദ്യ ഗഡു 2000 രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി. തുടർന്നും രണ്ടും മൂന്നും ഗഡു ചില കർഷകർക്ക് ലഭിച്ചിരുന്നു.മൂന്ന് സെന്റ് സ്ഥലം കൃഷിചെയ്യാൻ വേണമെന്നതായിരുന്നു പണം ലഭിക്കാൻ നിശ്ചയിച്ച യോഗ്യത.

LEAVE A REPLY

Please enter your comment!
Please enter your name here