കോണ്‍ഗ്രസ് വിട്ട പി.സി. ചാക്കോ N C Pയില്‍ ചേര്‍ന്നു. എല്‍ഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. C P M ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുവരും ചേര്‍ന്നാണ് പ്രഖ്യാപനം നടത്തിയത്.
ചൊവ്വാഴ്ച N C Pദേശീയ പ്രസിഡന്റ് ശരത് പവാറുമായി പിസി ചാക്കോ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ചൊവ്വാഴ്ച വൈകുന്നേരം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്നാണ് യെച്ചൂരിക്കൊപ്പം മാധ്യങ്ങളെ കണ്ടത്.
ചേങ്ങന്നൂരില് ബിജെപിയും സിപിഎമ്മും തമ്മില്‍ ഡീല്‍ ഉണ്ടാക്കിയതായി ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര്. ബാലശങ്കറുടെ പ്രതികരണം സീതാറാം യെച്ചൂരി തള്ളി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയാരുന്നു അദ്ദേഹം.