പടക്കനിർമ്മാണശാലയ്ക്ക് തീപിടിച്ചു, ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരംപാലോട് നന്ദിയോട് ചൂടലില്‍ പടക്കശാലയ്ക്ക് തീപിടിച്ച്‌ ഒരു മരണം. പടക്കശാലയിലെ ജീവനക്കാരിയായ സുശീല (56) ആണ് മരിച്ചത്. രണ്ട് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ഇടിമിന്നലേറ്റാണ് തീപിടുത്തമുണ്ടായതെ ന്നാണ് സൂചന. തീപിടുത്തം ഉണ്ടാകുന്നതിന് തൊട്ടുമുൻപ് വലിയൊരു ഇടിമിന്നൽ ഉണ്ടായെന്നും അതേത്തുടർന്ന് സ്ഫോടനം നടന്നുവെന്നും ദൃക് സാക്ഷികൾ പറഞ്ഞു. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തില്‍ പടക്കശാല പൂര്‍ണമായും തകര്‍ന്നു.

വൈകുന്നേരം മൂന്ന് മണിയോട് കൂടിയാണ് സംഭവം. വിതുര ഫയർഫോഴ്സും പലോട് പോലീസും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
സുശീലയുടെ ഭര്‍ത്താവിനും പടക്കശാലയുടെ ഉടമസ്ഥനും ആണ് പരുക്കേറ്റ മറ്റു രണ്ടുപേർ. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ് വിവരം.

നിയമപരമായ രീതിയിൽ എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചാണ് പടക്ക നിർമ്മാണ ശാല പ്രവർത്തിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here