ബി.ജെ.പി.യെ വെട്ടിലാക്കി ദീപമേന്തി ഒ. രാജഗോപാലും …….,ഹാഷ് ടാഗിൽ സേവ് ബംഗാൾ

തിരഞ്ഞെടുപ്പു വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് നാടെങ്ങും എൽ.ഡി.എഫ്. പ്രവർത്തകർ ദീപം തെളിയിച്ചപ്പോൾ കൈയിൽ ദീപമേന്തിയ ചിത്രം ഫെയ്സ് ബുക്കിൽ പോസ്റ്റുചെയ്ത് ബി.ജെ.പി.യുടെ മുതിർന്ന നേതാവും മുൻ എം.എൽ.എ.യുമായ ഒ. രാജഗോപാൽ.

മുൻനിശ്ചയിച്ചപ്രകാരം ഇടതുപക്ഷ നേതാക്കളും പ്രവർത്തകരും വീടുകളിൽ ദീപം തെളിയിച്ച വെള്ളിയാഴ്ച വൈകീട്ടുതന്നെ ഒ. രാജഗോപാലും ദീപമേന്തിയ ചിത്രമിട്ടത് ബി.ജെ.പി.ക്കാരെ മാത്രമല്ല ഇടതുപക്ഷത്തെയും ഞെട്ടിച്ചു.

ബംഗാളിലെ അക്രമങ്ങളിൽ പ്രതിഷേധിച്ചുള്ള ഹാഷ്‌ ടാഗ് നൽകിയിട്ടുണ്ടെങ്കിലും ഇടതു വിജയാഹ്ലാദം നടത്തുന്ന സമയത്തുതന്നെ ചിത്രം പോസ്റ്റുചെയ്തത് ബി.ജെ.പി.യെ വെട്ടിലാക്കിയിരിക്കുകയാണ്.

ഇത്തരത്തിലൊരു പ്രതിഷേധത്തിന് പാർട്ടി ആഹ്വാനം ചെയ്തിട്ടില്ലെന്ന് രാജഗോപാൽ പോസ്റ്റുചെയ്ത ചിത്രത്തിനു താഴെ ബി.ജെ.പി. അണികളിൽ ചിലർ പ്രതികരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here