പൊലീസ് സേനയിലും തീവ്രവാദ സംഘങ്ങളുടെ സ്ലീപ്പിങ് സെല്ലുകള്‍.കെ സുരേന്ദ്രന്‍

സംസ്ഥാന പൊലീസ് സേനയിലും തീവ്രവാദ സംഘങ്ങളുടെ സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

കേരളത്തില്‍ ഐഎസ് സാന്നിധ്യം ശക്തിപ്പെട്ടുവരികയാണെന്നും സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വെളിപ്പെടുത്തിയിരുന്നു.

സംസ്ഥാന പൊലീസ് മേധാവിയുടെ വെളിപ്പെടുത്തല്‍ ഗൗരവമേറിയതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ പ്രതികരിക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് ഐഎസ് സാന്നിധ്യവും സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

പൊലീസ് ആസ്ഥാനത്തെ കമ്ബ്യൂട്ടര്‍ കൈകാര്യം ചെയ്യുന്ന സബ് ഇന്‍സ്‌പെക്ടര്‍ ഷാജഹാന്‍ ഐഎസുമായി ബന്ധപ്പെട്ട തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. പൊലീസിന്റെ ഇമെയില്‍ ചോര്‍ത്തിക്കൊടുത്തുവെന്ന കണ്ടെത്തലുകള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്നിരുന്നു.

പൊലീസ് ഉദ്യോഗസ്ഥാന്‍ നടപടിക്ക് വിധേയമായിരുന്നു. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പൊലീസ് ഉദ്യോഗസ്ഥനെ തിരിച്ചെടുക്കുകയും സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പത്താനപുരത്തും കോന്നിയിലും ജലാറ്റിന്‍ സ്റ്റിക്ക് കണ്ടെത്തിയ സംഭവത്തില്‍ ഒരു ഇന്റലിജന്‍സ് ഡിവൈഎസ്പി സംശയത്തിന്റെ മുനയിലായി.

കൊല്ലത്തുള്ള ഡിവൈഎസ്പി ഭീകരപ്രവര്‍ത്തകരെ സഹായിച്ചു. കേരള പൊലീസ് അന്വേഷണം നടത്തുകയും അയാളെ കോട്ടയത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തു. പൊലീസ് സേനയില്‍ ഭീകരവാദികളുടെ സാന്നിധ്യം ശക്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here