ലീഗ് ബന്ധം: ശോഭ സുരേന്ദ്രനെ തള്ളി കെ സുരേന്ദ്രൻ

ശോഭ സുരേന്ദ്രന്‍റെ പ്രസ്താവനയെ തള്ളി കെ സുരേന്ദ്രൻ. മുസ്ലീം ലീഗുമായും സിപിഎമ്മുമായും ബിജെപിക്കോ എൻഡിഎയ്ക്കോ ഒരു ബന്ധവുമുണ്ടാകില്ലെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. ആ പാർട്ടികളുമായുള്ള ബന്ധം ഉപേക്ഷിച്ച് ബിജെപിയിലേക്ക് വരാമെന്നും സുരേന്ദ്രൻ പറഞ്ഞു. 

നേരെത്തെ  മുസ്‌ലിം ലീഗിനെ എന്‍ഡിഎ സംഖ്യ കക്ഷിയിലേക്ക് ശോഭാ സുരേന്ദ്രൻ സ്വാഗതം ചെയ്തിരുന്നു. ക്രൈസ്തവ, മുസ്‌ലിം സമുദായത്തോട് ബിജെപിക്ക് യാതൊരു വിരോധവുമില്ലെന്നും മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള പാര്‍ട്ടികളെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്യുന്നെന്നുമായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം. ഇതാണ് സംസ്ഥാന അധ്യക്ഷൻ തളളിയത്. 

LEAVE A REPLY

Please enter your comment!
Please enter your name here