ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാരനെ തീകൊളുത്തി. ഡി വണ്‍ കമ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. മൂന്നു യാത്രക്കാര്‍ തമ്മില്‍ വഴക്കുണ്ടായെന്നും പിന്നാലെ ഒരാള്‍ തീകൊളുത്തിയെന്നുമാണ് പ്രാഥമിക വിവരം. അഞ്ചോ ആറോ പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവരെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി. തീകൊളുത്തിയ ആള്‍ ചങ്ങല വലിച്ച് ഓടിരക്ഷപ്പെട്ടുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
യാത്രക്കാരന്‍ സ്വയം തീകൊളുത്തുകയായിരുന്നോ അതോ മറ്റു യാത്രക്കാരുടെ ദേഹത്തേക്ക് തീ കൊളുത്തുകയായിരുന്നോ തുടങ്ങിയ വിവരം ലഭ്യമായിട്ടില്ല. അതേസമയം ആത്മഹത്യാശ്രമം ആണെന്ന ഭാഷ്യവും പുറത്തെത്തുന്നുണ്ട്. ട്രെയിന്‍ കോഴിക്കോട് എലത്തൂര്‍ പാലത്തില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. പോലീസ്, ഫയര്‍ ഫോഴ്‌സിന്റെയും സഹായം തേടിയിട്ടുണ്ട്.