എം ബി രാജേഷ് ഇനി സഭയെ നയിക്കും

നിയമസഭയുടെ സ്‌പീക്കറായി തൃത്താലയിൽ നിന്ന് എം എൽ എയായി തിരഞ്ഞടുക്കപ്പെട്ട എം ബി രാജേഷിനെ തിരഞ്ഞെടുത്തു. എം ബി രാജേഷിന് 96 വോട്ടും പി സി വിഷ്‌ണുനാഥിന് 40 വോട്ടുമാണ് വോട്ടെടുപ്പിൽ ലഭിച്ചത്. പ്രോടേം സ്‌പീക്കറായ പി ടി എ റഹീം വോട്ട് രേഖപ്പെടുത്തിയിരുന്നില്ല.

ഭരണപക്ഷത്ത് നിന്ന് മൂന്നും പ്രതിപക്ഷത്ത് നിന്ന് ഒരാളും വോട്ടെടുപ്പിന് എത്തിയിരുന്നില്ല. രാജേഷിനെ വിജയിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രി

പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചേര്‍ന്ന് അദ്ദേഹത്തെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു…

സ്‌പീക്കര്‍ പദവിയുടെ അന്തസ് ഉയര്‍ത്തിപിടിക്കുമെന്ന് എം ബി രാജേഷ് വ്യക്തമാക്കി. ജനാധിപത്യത്തോടും സഭയോടും വിശ്വാസമാണ്. വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ അതുണ്ടാക്കുമെന്നും രാജേഷ് പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനായി ഈ മാസം 28നാണ് ഇനി നിയമസഭ ചേരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here