ഓണ്‍ലൈന്‍ ചാരിറ്റി കുടിപ്പകകള്‍ പുതിയ തലത്തിലേക്ക്. കര്‍മ ന്യൂസ് റിപ്പോര്‍ട്ടര്‍ രജിത് കാര്യത്തില്‍ ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍

ഓണ്‍ലൈന്‍ ചാരിറ്റി കുടിപ്പകകള്‍ പുതിയ തലത്തിലേക്ക്.
കര്‍മ ന്യൂസ് റിപ്പോര്‍ട്ടര്‍ രജിത് കാര്യത്തില്‍ ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍
(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056))

കര്‍മ എന്ന പേരിലുള്ള ഓണ്‍ലൈന്‍ ചാനലിന്റെ റിപ്പോര്‍ട്ടര്‍ രജിത് കാര്യത്തില്‍ ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍. കൈമുറിച്ചാണ് ആത്മഹത്യാശ്രമം. കഴിഞ്ഞ കുറച്ച് ദിവസ്സങ്ങളായി ചില ഓണ്‍ലൈന്‍ മീഡിയകള്‍ തമ്മിലുള്ള പരസ്പരമുള്ള പോരാണ് ആത്മഹത്യ ശ്രമത്തിലെത്തിച്ചിരിക്കുന്നത്.
സംഘപരിവാര്‍ ആനുകൂല മാധ്യമമായ കര്‍മ്മയിലൂടെ ശ്രദ്ധേയനായ ആളാണ് രജിത്. മുമ്പ് വിസ്മയ എന്ന ഓണ്‍ലൈന്‍ ചാനലിലും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. ചാരിറ്റിപരമായ വാര്‍ത്തകളിലൂടെ ഇയാളുടെ വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ വളരെ ചര്‍ച്ചയായിട്ടുണ്ട.
മറ്റൊരു ചാരിറ്റി ഓണ്‍ലൈനായ ട്രൂ ടി വിയിലൂടെ സോഷ്യല്‍മീഡിയായില്‍ ശ്രദ്ധേയനായ സുരാജ് പാലക്കാരനുമായി അടുത്തിടെ രജിത് കാര്യലും കൂട്ടരും വാര്‍ത്തകളിലൂടെ പരസ്പരം ഏറ്റുമുട്ടി വരുകയായിരുന്നു.
വാര്‍ത്തകള്‍ നല്‍കുന്നതിലെയും, ചാരിറ്റിയ്ക്ക് പിന്നിലെയും സാമ്പത്തിക ഇടപാടുകള്‍ പരസ്പരം ഇരുകൂട്ടരും വിളിച്ച് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
ഇതിനിടയ്ക്കാണ് രജിതിന്റെ ആത്മഹത്യാ ശ്രമം.

അടുത്ത കാലത്തായി പൊട്ടിമുളച്ച ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വഴിവിട്ട പോക്കുകളും പിന്നിലെ സാമ്പത്തിക ഇടപാടുകളുടെ കള്ളക്കളികളുമാണ് ഈ സംഭവങ്ങളിലൂടെ പുറത്ത് വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here