നേമത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ തയ്യാറെന്ന് കെ മുരളീധരൻ.

നേമത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ തയ്യാറെന്ന് കെ മുരളീധരൻ. സന്നദ്ധത അറിയിക്കാൻ ഹൈക്കമാൻഡിനെ ഉടൻ അദ്ദേഹം കാണുമെന്നാണ് റിപ്പോർട്ട്. നേമത്തും വട്ടിയൂർക്കാവിലും കരുത്തർ സ്ഥാനാർത്ഥികളാവണമെന്ന് ഹൈക്കമാൻഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളിൽ മത്സരിക്കാൻ തയ്യാറുണ്ടോ എന്ന് ഉമ്മൻ ചാണ്ടിയോടും ചെന്നിത്തലയോടും ഹൈക്കമാൻഡ് ആരാഞ്ഞിട്ടുമുണ്ട്. എന്നാൽ ഇരുവരുടെയും നിലപാട് ഇപ്പോഴും വ്യക്തമല്ല. നേരത്തേ നേമത്തോ വട്ടിയൂർക്കാവിലോ ഉമ്മൻ ചാണ്ടി സ്ഥാനാർത്ഥിയാകുമെന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു.

കേരളത്തിൽ ബി ജെ പിയുടെ ഏക സിറ്റിംഗ് സീറ്റാണ് നേമത്തേത്. കഴിഞ്ഞ തവണ കെ സുരേന്ദ്രൻ പിള്ളയായിരുന്നു ഇവിടെ യു ഡി എഫ് സ്ഥാനാർത്ഥി. ആ തിരഞ്ഞെടുപ്പിൽ യു ഡി എഫ് മൂന്നാം സ്ഥാനത്തായിരുന്നു. കരുത്തനായ ഒരാളെ സ്ഥാനാർത്ഥിയാക്കിയാൽ മണ്ഡലം കൈപ്പിടിയിലൊതുക്കാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. വി ശിവൻ കുട്ടിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി. കുമ്മനം രാജശേഖരനായിരിക്കും ബി ജെ പി സ്ഥാനാർത്ഥിയെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here