ഐ.റ്റി. ഐ വിദ്യാർത്ഥിനി പൊള്ളലേറ്റ് മരിച്ച നിലയിൽ

തിരുവനന്തപുരം കിളിമാനൂര്‍ആൽത്തറമൂട് പാറമുക്ക് കാർത്തികയിൽ അനിൽ കുമാർ ദിവ്യ ദമ്പതികളുടെ മകൾ ആദിത്യ (18) നെയാണ് വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭംവം. സംഭംവ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ആദിത്യയുടെ അമ്മ തൊഴിലുറപ്പിനും അനുജൻ പാല് വാങ്ങാനായി പുറത്തു പോവുകയും ചെയ്ത സമയത്തായിരുന്നു സംഭവം.കുട്ടിയുടെ പിതാവ് വിദേശത്താണ്‌

വീടിൽ നിന്ന് തീയും പുകയും ഉയരുന്നതു കണ്ട സമീപവാസി നാട്ടുകാരെ വിളിച്ചു കൂട്ടുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് ആറ്റിങ്ങലിൽ നിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തുകയും പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലം ഗവൺമെൻ്റ് വിമൻസ് ഐ.റ്റി.ഐയിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് ആദ്യത്യ. അതുൽ ഏക സഹോദരനാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. അപകട കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. നഗരൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here