പുലിക്ക് പിന്നാലെ കരടി . വ്യാജ സന്ദേശം അയച്ച വിരുതന്മാരെ പുലിവാല് പിടിപ്പിച്ച് വന പാലകർ.

കരടിയെ കണ്ടതായി വനപാലകർക്ക് വ്യാജസന്ദേശമയച്ച രണ്ട് പേർക്കെതിരെ പൊലിസിൽ പരാതി നൽകി പാലോട് ഫോറെസ്റ് ജീവനക്കാർ.

വനപാലകർ പറയുന്നത്.

ഇന്നലെ രാത്രി പാരിപ്പള്ളി പാലം ജംഗ്ഷനിൽ ഒരു കരടി കിണറ്റിൽ വീണു കിടക്കുന്നതയും ടി കരടി അക്രമസക്തനായി കിണറ്റിൽ കിടന്നു അലറി ബഹളം വയ്ക്കുന്നതായുംസ്ഥലത്ത് ധാരളം ആൾക്കാർ തടിച്ചു കുടിയുടെന്ന്നും ടി സ്ഥലത്ത് താമസക്കാരനായ ഒരാൾ വോയിസ്‌ മെസ്സേജ് മുഖേനയും വനപാലകരെ അറിയിച്ചു.

തുടർന്ന് ഈ പ്രദേശത്തെ മറ്റു നാട്ടുകാരെയും കരടി ആക്രമിക്കാൻ ശ്രമിച്ചു എന്നു പറയുന്ന കുട്ടിയുടെ പിതാവു മായി സംസാരിച്ചതിൽ രാത്രിയിൽ മകൻ ഇരുട്ടിൽ ഫോണിൽ സംസാരിച്ചു കൊണ്ട് നിൽക്കേ ഏതോ ജീവി നടന്നു പോകുന്നത് കണ്ടു എന്നും കരടി കിണറ്റിൽ കിടക്കുന്നു എന്നുള്ള വാർത്ത വ്യാജമാണെന്നും പറഞ്ഞു.

അടുത്ത കാലത്തായി കല്ലമ്പലം, പാരിപ്പള്ളി,വാമനപുരം, മേഖലയിൽ കരടി, പുലി, എന്നീ ജീവികളെ കണ്ടതായും കാൽ പാടുകൾ, ജീവിയുടെ മുരൾച്ച, എന്നിവ കണ്ടതയുംകേട്ടതായുമുള്ള വ്യാജ വാർത്തകൾ ഫോൺ മുഖന്തിരം വരുന്നതി നെ തുടർന്ന് രാത്രിയിൽ സെക്ഷൻ സ്റ്റാഫുകൾ സ്ഥലത്തെത്തുമ്പോൾ യൂണിഫോമിലുള്ള ഉദ്ദേഗസ്ഥ രോട് പ്പം സെൽഫി എടുക്കാനുംഫേസ്ബുക്, വാട്സ് ആപ്പ്,ലോക്കൽ ചാനലുകൾ , പത്രങ്ങൾ എന്നിവയിൽ ഫോട്ടോ, വാർത്ത എന്നിവ വരാൻ വേണ്ടി മാത്രമായി ബന്ധപ്പെട്ട മെസ്സേജുകൾ ചുരുങ്ങുന്നതയാണ് കാണാൻ കഴിഞ്ഞിട്ടുള്ളത് .

ഇതു കാരണം സർക്കാർ സംവിധാനം ദുരുപയോഗം ചെയുന്നതോടപ്പം നാട്ടിൽ ഭീതി വരുത്തുന്നതിനും ഒരു കൂട്ടർ ശ്രമിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here