രണ്ടാം തരംഗത്തില്‍ ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളുടെ പ്രബല സാന്നിധ്യം – മുഖ്യമന്ത്രി

രണ്ടാം തരംഗത്തില്‍ ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളുടെ പ്രബല സാന്നിധ്യം – മുഖ്യമന്ത്രി..

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളുടെ പ്രബല സാന്നിധ്യമാണ് കാണാന്‍ കഴിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനിതക വ്യതിയാനം സംഭവിച്ച വൈറസുകള്‍ കേരളത്തില്‍ ഏപ്രില്‍ ആദ്യവാരത്തില്‍ തന്നെ വ്യാപിച്ചു കഴിഞ്ഞുവെന്നാണ് പുതിയ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിച്ചു വരികയാണെന്ന് കോവിഡ് അവലോകന യോഗ്തതിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്തെ രോഗബാധിതരില്‍ 40 ശതമാനം പേരില്‍ അതിതീവ്രവ്യാപന ശേഷിയുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 30 ശതമാനം പേരില്‍ തീവ്രവ്യാപന ശക്തിയുള്ള വൈറസിന്റെ യു.കെ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഏഴ് ശതമാനത്തോളം പേരില്‍ ഇരട്ട വ്യതിയാനം സംഭവിച്ച രോഗപ്രതിരോധ ശക്തിയെപ്പോലും അതിജീവിക്കാന്‍ ശക്തിയുള്ള വൈറസാണ് കണ്ടെത്തിയത്. രണ്ട് ശതമാനം പേരിലാണ് കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം കണ്ടെത്തിയിട്ടുള്ളത്. ഏപ്രില്‍ ആദ്യവാരത്തില്‍തന്നെ വ്യാപിച്ച ഈ വൈറസിന്റെ സാന്നിധ്യം ഈ സമയത്തിനുള്ളില്‍ ശക്തിപ്പെട്ടിട്ടുണ്ടാകാം എന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളില്‍ ശക്തമായ ലോക്ക്ഡൗണ്‍ നടപടികള്‍ സ്വീകരിച്ച് രോഗവ്യാപനം പ്രതിരോധിക്കണമെന്നാണ് സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here