ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ല -മുഖ്യമന്ത്രി

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നടപ്പാക്കിയ ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണ നടപടികള്‍ അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയന്ത്രണങ്ങള്‍ ഒഴിവാക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് പ്രധാനം. അതുകൊണ്ടാണ് ഘട്ടംഘട്ടമായി ഇളവുകള്‍ അനുവദിക്കുന്നത്. ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 14,087 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 109 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന്​ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 14,489 ആയി .

LEAVE A REPLY

Please enter your comment!
Please enter your name here