16 കാരിയുടെ അത്മഹത്യ,45 കാരൻ അറസ്റ്റിൽ.

16 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ 45 വയസുകാരന്‍ പോലീസ് പിടിയില്‍.

എറണാകുളം പൂജാരി വളപ്പില്‍ സ്വദേശി ദീലിപ് കുമാര്‍ (45) ആണ് അറസ്റ്റിലായത്.

പ്രതി ദീലിപ് കുമാര്‍ ഇന്‍സ്റ്റഗ്രാമില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കുകയും 22 കാരനെന്ന് പറഞ്ഞ് പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച്‌ വലയിലാക്കി നഗ്‌ന ചിത്രങ്ങള്‍ കൈക്കലാക്കുകയും, ഇതുപയോഗിച്ച്‌ പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു .
ഇതേത്തുടര്‍ന്നാണ് 16 വയസുകാരി ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.

സംഭവത്തെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടി ഭീഷണിയ്ക്ക് വിധേയമായിട്ടുണ്ടെന്ന് കണ്ടെത്തി. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വലയിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here