സൂക്ഷിക്കണം ഒച്ചുകളെ.

മഴക്കാലങ്ങളിൽ വീട്ടുപരിസരങ്ങളിലും കിണറ്റിന്റെ ചുറ്റിലും ഒച്ചുകളെ ധാരാളമായി കാണാറുണ്ട്. നിരുപദ്രവകാരികൾ ആണെന്ന ധാരണയിൽ അവയെ അധികമാരും ശ്രദ്ധിക്കാറുമില്ല. എന്നാൽ സൂക്ഷിച്ചില്ലെങ്കിൽ ഒച്ചുകൾ ജീവന് ഭീക്ഷണിയായേക്കാം.ഒച്ചില്‍ നിന്നും പകരുന്ന അപൂര്‍വ്വ രോഗമാണ് ഇസ്‌നോഫിലിക്ക് മെനിഞ്ചൈറ്റിസ്. കൃത്യസമയത്ത് രോഗം തിരിച്ചറിഞ്ഞു ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞതിനാല്‍ ജീവൻ രക്ഷിക്കാനാകും .

ഒച്ചിന്റെ ശരീരത്തില്‍ കാണുന്ന സൂക്ഷ്മമായ വിരവര്‍ഗത്തില്‍പെട്ട (ആന്‍ജിയോസ്‌ട്രോന്‍ജൈലസ് കന്റൊനെന്‍സിസ് ) ജീവി ആണ് സ്‌നോഫിലിക്ക് ഇമെനിഞ്ചൈറ്റിസ് ഉണ്ടാക്കുന്നത്. ഒച്ച്‌ വീണതും ഒച്ചിന്റെ സാന്നിധ്യം ഉള്ളതുമായ ജലം ഉപയോഗിക്കുന്നവരില്‍ ആണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

വെള്ളത്തിലൂടെ ശരീരത്തില്‍ എത്തുന്ന വിരകള്‍ രക്തത്തില്‍ പ്രവേശിക്കുകയും പിന്നീട് ഇവ തലച്ചോറിനുള്ളിലെ ആവരണത്തില്‍ എത്തി അണുബാധ ഉണ്ടാക്കുകയുമാണ് ചെ യ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here