ശർദ്ദിലിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ച പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു. എലിവിഷം കഴിച്ചതാകാം മരണകാരണമെന്ന് ബന്ധുക്കൾ സംശംയം പ്രകടിപ്പിച്ചു.

കിളിമാനൂർ വാലംചേരി ബി.എസ് മൻസിലിൽ ഷാജഹാൻ സബീന ദമ്പതികളുടെ മകൾ അൽഫിയ (17) ആണ് മരിച്ചത്. കഴിഞ്ഞ മൂന്ന് നാല് ദിവസമായി ശർദ്ദിൽ മൂലം കിളിമാനൂരുള്ള പല ആശുപത്രികളിൽ കൊണ്ടുപോയെങ്കിലും അസുഖം കുറവില്ലായിരുന്നു. തുടർന്ന് ഇന്നലെ കുട്ടിയെ അവനവൻ ചേരിയിലുള്ള ആശുപത്രിയിൽ കൊണ്ടു പോകുകയും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അൽഫിയയുടെ മൊബൈൽ ഫോൺ ഇന്നലെ രാത്രി സഹോദരൻ അൻലോക്ക് ചെയ്ത് പരിശോധിച്ചപ്പോഴാണ് കുട്ടി വിഷം കഴിച്ചതായി മനസ്സിലാക്കിയതെന്ന് പിതാവ് പറഞ്ഞു. പോസ്റ്റുമാർട്ടം റിപ്പോർട്ട് കിട്ടിയാലെ യഥാർത്ഥ മരണകാരണം അറിയാൻ കഴിയുകയുള്ളൂ എന്ന് കിളിമാനൂർ പോലീസ് അറിയിച്ചു. അലിഫ് ഖാൻ ഏക സഹോദരനാണ്. കിളിമാനൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here