വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ .

വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരവാളൂര്‍ പഞ്ചായത്ത് വെഞ്ചേമ്ബ് വേലംകോണം സരസ്വതി വിലാസത്തില്‍ ഉത്തമന്റെയും സരസ്വതിയുടെയും മകള്‍ ആതിര(22) ആണ് മരിച്ചത്.ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

തൊഴിലുറപ്പ് ജോലിക്ക് പോയ അമ്മ തിരികെ വന്നു വാതിലില്‍ മുട്ടിയപ്പോള്‍ തുറന്നില്ല. കതക് തള്ളിത്തുറന്ന് അകത്തു കയറിയപ്പോഴാണ് മകളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പുനലൂര്‍ പൊലീസ് അറിയിച്ചു. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന.തിരുവനന്തപുരം ചെമ്ബഴന്തി എസ്‌എന്‍ കോളജിലെ എംഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ആതിര.

LEAVE A REPLY

Please enter your comment!
Please enter your name here