ലൈഗിംക പീഡനത്തിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ആത്മഹത്യ – കാമുകൻ അറസ്റ്റിൽ

കിളിമാനൂർ
ലൈഗിംക പീഡനത്തിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ആത്മഹത്യയെത്തുടർന്ന് കാമുകൻ അറസ്റ്റിൽ. കടയ്ക്കൽ , വെള്ളാറവട്ടം, ആലത്തറ മല , മാവിള പുത്തൻവീട്ടിൽ അഭിൻ ദേവ് (21) നെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റു ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് ഭാഷ്യം .2021 സെപ്റ്റംബർ 19 ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി സ്വന്തം വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. തുടർന്ന് അസ്വാഭാവിക മരണത്തിന്ന് പള്ളിക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണ സമയത്ത് എഴുതിയ ആത്മഹത്യാ കുറുപ്പിൽ നിന്നും മൊബൈൽ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നും പ്രതിയുടെ ഇടപെടൽ പൊലീസിന് മനസ്സിലായി. പെൺകുട്ടിയുടെ മരണ ദിവസം നാൽപ്പതോളം കോളുകൾ ചെയ്തതായും പൊലീസ് കണ്ടെത്തി .കൂടാതെ പോസ്റ്റുമാർട്ട പരിശോധനയിൽ ലൈംഗിക പീഡനം നടന്നതിൻ്റെ സൂചനകൾ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് പൊലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് ഒളിവിൽ പോയ പ്രതിയെ പാറശ്ശാല നിന്ന് കഴിഞ്ഞ ദിവസം പള്ളിക്കൽ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
തുടർന്ന് പ്രതിയുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ പീഡനം നടത്തിയ സ്ഥലങ്ങളിൽ പോയി തെളിവെടുപ്പ് നടത്തി. പ്രതിയുടെ മൊബൈൽ ഫോൺ പരിശോധനയിൽ പ്രതിക്ക് നിരവധി പെൺകുട്ടികളുമായി അടുപ്പമുണ്ടെന്നും അതിലേറെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമാണെന്ന് പൊലീസ് കണ്ടെത്തി. യാതൊരു മുൻ പരിചയവും ഇല്ലായിരുന്ന പെൺകുട്ടിയെ സോഷ്യൽ മീഡിയയായ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട് പീഡനത്തിരയാക്കുകയായിരുന്നു. കൂടാതെ പെൺകുട്ടിയുടെ സ്വർണ്ണാഭരണങ്ങളും പ്രതി കൈക്കലാക്കി പണയം വെച്ചിരുന്നു. പണയ സ്വർണ്ണങ്ങളെല്ലാം പൊലീസ് വീണ്ടെടുത്തു. പീഡനത്തിനിരയായ ശേഷം പ്രതിക്ക് മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയതിൻ്റെ മാനസിക സംഘർഷത്തിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. കൂട്ടുകാരുടെ ബൈക്കുകൾ കൈക്കലാക്കി പെൺകുട്ടികളുമായി കറങ്ങുന്നതായിരുന്നു പ്രതിയുടെ വിനോദം . പള്ളിക്കൽ സി.ഐ ശ്രീജിത്ത്.പി യുടെ നേതൃത്വത്തിൽ എസ്.ഐ സഹിൽ. എം , എ.എസ്.ഐ അനിൽകുമാർ ,എസ്.സി.പി.ഒ മനോജ് , സി.പി.ഒമാരായ ഷമീർ , സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണ , പോക്സോ നിയമം എന്നിവ പ്രകാരം കുറ്റം ചുമത്തി തിരുവനന്തപുരം പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here