ലിംഗമാറ്റ ശസ്ത്രക്രിയ ഞാനും ചെയ്തിട്ടുണ്ട്,​ നിങ്ങളുടെ പരിഹാസമാണ് ഞങ്ങളെക്കൊണ്ട് അത് ചെയ്യിപ്പിക്കുന്നത്,​നടി അഞ്ജലി അമീര്‍

ട്രാന്‍സ്‌ജെന്‍ഡ‌ര്‍ യുവതി അനന്യകുമാരി അലക്സിന്റെ മരണത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി അഞ്ജലി അമീര്‍. ഹിജഡ, ഒന്‍പതു, ചാന്തുപൊട്ട് എന്നൊക്കെ വിളിച്ച്‌ പരിഹസിക്കുന്നതുകൊണ്ടാണ് പലരും ലിംഗമാറ്റ സര്‍ജറി നടത്തുന്നതെന്ന് അഞ്ജലി പറയുന്നു,​ എന്നാല്‍ അതിനു ശേഷവും പീഡനവും പരിഹാസവും തുടരുകയാണെന്നും താരം പറഞ്ഞു. താനും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നും താരം വ്യക്തമാക്കി.

‘ഹിജഡ ,ഒന്‍പതു ,ചാന്തുപൊട്ട് , ഒസ്സു , രണ്ടും കേട്ടകെട്ടത് ,നപുംസകം ,പെണ്ണാച്ചി ,അത് ,ഇത് അങ്ങനെ അങ്ങനെ പലപേരുകള്‍ വിളിച്ചുനിങ്ങള്‍ പരിഹസിക്കുന്നത് കൊണ്ടാണ് ഞങ്ങളെപോലുള്ളവര്‍ രണ്ടും കല്പിച്ചു ലിംഗമാറ്റ സര്‍ജറിക്കു വിധേയമായി മനസും ശരീരവും ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നതു എന്നാലോ അതിനു ശേഷവും കടുത്ത പീഡനങ്ങളും പരിഹാസവും പറയൂ സമൂഹമേ ഈ ലോകത്തു സ്വൈര്യമായും സമാധാനമായും നിയമം അനുശാസിക്കുന്ന എല്ലാ അവകാശത്തോടെയും ജീവ്ച്ചു മരിക്കുവാനുള്ള അവകാശം ഞങ്ങള്‍ക്കില്ലേ …?’ അഞ്ജലി കുറിച്ചു.

താരത്തിന്റെ പോസ്റ്റിന് താഴെ ശസ്ത്രക്രിയ പ്രകൃതി വിരുദ്ധമാണെന്നും പണംതട്ടാനാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തുന്നത് എന്ന ആരോപണവുമായി ഒരാള്‍ എത്തി. അയാള്‍ക്കുള്ള മറുപടിയായിട്ടാണ് താന്‍ ശസ്ത്രക്രിയ നടത്തിയെന്ന് താരം തുറന്നു പറഞ്ഞത്. ‘ഞാന്‍ ചെയ്ത വ്യക്തിയാണ് ഇപ്പോള്‍ എനിക്ക് പ്രോബ്ലം ഒന്നുമില്ല സര്‍ജറി ഓക്കേ ആണ്’ എന്നും അഞ്ജലി വ്യക്തമാക്കുന്നു. ലിംഗ മാറ്റ ശസ്ത്രക്രിയയെ കുറിച്ച്‌ പഠിക്കാന്‍ വിദഗ്ദ്ധ സമിതിയെ വെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്,​

LEAVE A REPLY

Please enter your comment!
Please enter your name here