മദ്യശാലകള്‍ക്ക്​ മുന്നിലെ ആള്‍ക്കൂട്ടം ആശങ്കജനകo,​ ഹൈകോടതി

വിദേശ മദ്യഷാപ്പുകള്‍ക്ക്​ മുന്നില്‍ കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിക്കാതെ ജനം തടിച്ചുകൂടുന്നത്​ ആശങ്കയുണ്ടാക്കുന്നതായി ഹൈകോടതി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ജസ്​റ്റിസ്​ ദേവന്‍ രാമചന്ദ്രന്‍ നല്‍കിയ കത്തി​െന്‍റ അടിസ്ഥാനത്തില്‍ സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ്​ ചീഫ്​ ജസ്​റ്റിസ്​ എസ്​. മണികുമാര്‍, ജസ്​റ്റിസ്​ ഷാജി പി. ചാലി എന്നിവരടങ്ങു​ന്ന ഡിവിഷന്‍ ബെഞ്ചി​െന്‍റ നിരീക്ഷണം. ഇത്​ കണ്ടില്ലെന്ന്​ നടിക്കാനാവില്ലെന്ന്​ അഭിപ്രായപ്പെട്ട കോടതി സര്‍ക്കാറി​െന്‍റ വിശദീകരണവും തേടി. അടുത്ത ചൊവ്വാഴ്ചക്കകം വിശദീകരണം നല്‍കാനാണ്​ നിര്‍ദേശം.

അതേസമയം, വിദേശമദ്യം വാങ്ങാന്‍ ഒൗട്ട്​​െലറ്റുകളിലെത്തുന്നവരുടെ നിര പൊതുനിരത്തിലേക്ക് നീളുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കണമെന്നുമുള്ള 2017 ജൂലൈ അഞ്ചിലെ ഉത്തരവ്​ പാലിക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹരജി ജസ്​റ്റിസ്​ ദേവന്‍ രാമചന്ദ്ര​‍െന്‍റ ബെഞ്ചിലെത്തി. ഇത്​ വ്യാഴാഴ്​ച പരിഗണിക്കും.ആള്‍ക്കൂട്ടം ഒഴിവാക്കി കര്‍ശനമായി സമൂഹ അകലം പാലിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് സര്‍ക്കാര്‍ വിശദീകരിച്ചെങ്കിലും വീഴ്ചയുണ്ടോയെന്ന്​ പരിശോധിക്കേണ്ടതുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. രണ്ട്​ ഹരജിയിലും സര്‍ക്കാറും എക്സൈസ് വകുപ്പും ബിവറേജസ് കോര്‍പറേഷനുമാണ്​ എതിര്‍കക്ഷികള്‍.

തൃശൂര്‍ കുറുപ്പംറോഡിലെ ബിവറേജസ് ഒൗട്ട്​ലെറ്റിലെ ക്യൂ കച്ചവടത്തെ ബാധിക്കുന്നെന്ന്​ ആരോപിച്ച്‌ സമീപത്തെ ഹിന്ദുസ്ഥാന്‍ പെയിന്‍റ്​സ്​ നല്‍കിയ ഹരജിയിലാണ്​ 2017ല്‍ സിംഗിള്‍ ബെഞ്ചി​െന്‍റ വിധിയുണ്ടായത്​.

മദ്യം വാങ്ങാന്‍ വരുന്നവരെ പൊതുനിരത്തില്‍ വരിനിര്‍ത്തുന്നത് അപമാനകരമാണെന്നത്​ അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു വിധി.

LEAVE A REPLY

Please enter your comment!
Please enter your name here