പുതുക്കിയ കൊവിഡ് നിയന്ത്രണങ്ങള്‍ പ്രകാരം സംസ്ഥാനത്തെ മദ്യശാലകളില്‍ നിന്നും മദ്യം വാങ്ങണമെങ്കില്‍ മാസ്‌ക് മാത്രം ധരിച്ചാല്‍ പോര, ഒരു ഡോസ് വാക്സിനെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ കൈവശം കരുതേണ്ടി വരും. ഇവര്‍ക്ക് മാത്രം മദ്യം നല്‍കിയാല്‍ മതി എന്നാണ് തീരുമാനം. ഔട്‌ലെറ്റുകള്‍ക്ക് മുന്നില്‍ നോട്ടീസ് പതിക്കുകയും ചെയ്യും.
കടകളില്‍ പോകുന്നവര്‍ വാക്സിന്‍ സ്വീകരിച്ചിരിക്കണം എന്ന വ്യവസ്ഥ മദ്യവില്‍പ്പനശാലകള്‍ക്കും ബാധകമാക്കണമെന്ന് കോടതി ഇന്ന് നിര്‍ദേശിച്ചിരുന്നു. വാക്സിന്‍ സ്വീകരിച്ചവര്‍ക്കോ, ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്ക് മാത്രമേ മദ്യം വില്‍ക്കുകയുള്ളൂവെന്ന് തീരുമാനിക്കണം. മദ്യം വാങ്ങേണ്ടതിനാല്‍ കൂടുതല്‍ ആളുകള്‍ കുത്തിവയ്‌പെടുക്കും. രൂക്ഷമായ വിമര്‍ശനമാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന് കോടതിയില്‍ നിന്നും ഇന്ന് കേള്‍ക്കേണ്ടി വന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നാളെ മറുപടി നല്‍കണമെന്ന് കോടതി അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ഈ നടപടിയുണ്ടായിരിക്കുന്നത്.