ബാങ്കില്‍ ക്യൂ നിന്ന ആളെക്കൊണ്ട് പെറ്റിയടിപ്പിച്ച പൊലീസ് നടപടിയെ ചോദ്യം ചെയ്ത കടയ്ക്കല്‍ക്കാരി ഗൗരിനന്ദ.

ബാങ്കില്‍ ക്യൂ നിന്ന ആളെ പെറ്റിയടിച്ച പൊലീസ് നടപടിയെ ചോദ്യം ചെയ്ത ഗൗരിനന്ദ അഭിപ്രായ പ്രകടനം മാത്രമല്ല തനിക്ക്നല്ലതയായിപഠിക്കാനും അറിയാമെന്ന് തെളിയിച്ചിരിക്കുകയാണ്.

ഇന്ന് പ്രഖ്യാപിച്ച പ്ലസ്ടു റിസര്‍ട്ടില്‍ എപ്ലസ് അടക്കം 747 മാര്‍ക്കാണ് ഗൗരിനന്ദ നേടിയത്.വിജയത്തിലും മിടുക്കിക്ക് അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തി. പൊലീസിനോട് സംസാരിക്കുന്ന വീഡിയോ വൈറലായതു മുതല്‍ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തതില്‍ ഉള്‍പ്പടെ ഗൗരിനന്ദയ്ക്ക് കട്ടസപ്പോര്‍ട്ടാണ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ചത്.

പ്ലസ് ടു കൊമേഴ്‌സ് വിദ്യാര്‍ത്ഥിയായ ഗൗരി കടയ്ക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലാണ് പഠിക്കുന്നത്. എപ്ലസ് അടക്കം 747 മാര്‍ക്കാണ് ഗൗരിനന്ദ സ്വന്തമാക്കിയത്.

തിങ്കളാഴ്ച രാവിലെ 11 മണിക്ക് ചടയമംഗലത്തെ സ്വകാര്യ ബാങ്കിന് സമീപമാണ് കേരളം ചര്‍ച്ച ചെയ്ത സംഭവങ്ങള്‍ ഉണ്ടായത്. അമ്മയ്ക്കൊപ്പം ആശുപത്രിയില്‍ പോയ ശേഷം എ.ടി.എമ്മില്‍ നിന്ന് പണമെടുക്കാന്‍ ബാങ്കിന് മുന്നിലെത്തിയതായിരുന്നു ഗൗരിനന്ദ. തിരിച്ചിറങ്ങിയപ്പോള്‍ പൊലീസ് ആളുകള്‍ക്ക് മഞ്ഞ പേപ്പറില്‍ എന്തോ എഴുതി കൊടുക്കുന്നു. ഒരാളോട് കാര്യം തിരക്കിയപ്പോള്‍ സാമൂഹ്യഅകലം പാലിക്കാത്തതിന് പിഴ അടയ്ക്കാനുള്ള പൊലീസിന്റെ നോട്ടീസ് കാണിച്ചു.

ഇതിന്റെ കാര്യം തിരക്കിയപ്പോള്‍ മോശമായ ഭാഷയിലായിരുന്നു പൊലീസുകാരന്റെ പ്രതികരണമെന്ന് ഗൗരിനന്ദ പറയുന്നു. ഇതോടെ ഗൗരി ശബ്ദമുയര്‍ത്തി. തര്‍ക്കം അരമണിക്കൂറോളം നീണ്ടു. ആളുകള്‍ തടിച്ചുകൂടി. പെണ്ണല്ലായിരുന്നെങ്കില്‍ കാണിച്ചുതരാമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതോടെയാണ് താന്‍ രൂക്ഷമായി പ്രതികരിച്ചത് എന്നാണ് ഗൗരി പറയുന്നത്. അതിനിടയില്‍ ആരോ പകര്‍ത്തിയ വീഡിയോ വൈറലായി, താന്‍ വീട്ടിലെത്തിയ ശേഷമാണ് ഈ വീഡിയോ വൈറലാകുന്ന കാര്യം അറിഞ്ഞത് എന്നാണ് ഗൗരി പറയുന്നത്.

അനുജന്‍ പത്താം ക്ലാസില്‍ പഠിക്കുന്നു. കൂലിപ്പണിക്കാരനാണ് ഗൗരിയുടെ പിതാവ് അനില്‍കുമാര്‍. അമ്മ സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.

വനിതാ കമ്മീഷന്‍ ചടയമംഗലം പൊലീസിനോട് സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടിക്കെതിരെ പൊലീസ് സ്വീകരിച്ച നടപടിയും, ചുമത്തിയിട്ടുള്ള വകുപ്പുകളുമടക്കം വിശദീകരണം നല്‍കണം. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.പൊലീസല്ലേ, പ്രശ്‌നമാകും, മാപ്പ് പറഞ്ഞ് തീര്‍ത്തേക്ക് എന്നൊക്കെ പലരും ഉപദേശിച്ചെങ്കിലും നിയമപരമായി നേരിടാനായിരുന്നു ഗൗരിയുടെ തീരുമാനം. എന്നാല്‍ തന്നെ വിളിച്ച വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ തന്റെ പേരിലുള്ള ജാമ്യമില്ല വകുപ്പ് റദ്ദാക്കിയതായി അറിയിച്ചിരുന്നുവെന്ന് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here