പ്ലസ് ടു പരീക്ഷയിൽ തോറ്റതിൽ മനം നൊന്ത് വിദ്യാർത്ഥിനി ആത്മ ഹത്യ ചെയ്തു.

വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്ലറ തച്ചോണം വൈഷ്ണവ വിലാസത്തിൽ വർഷയാണ് (18) മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം
കുമ്മിൾ ഹയർ സെകന്ററി സ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥിനിയായിരുന്നു.ഇന്നലെ പ്ളസ് ടുവിന് റിസൾട്ട് വന്നപ്പോൾ ഒരു വിഷയത്തിന് വർഷ തോറ്റിരുന്നും ഇതിന്റെ വിഷമത്തിലായിരുന്നു വർഷ എന്ന് ബന്ധുക്കൾ പറഞ്ഞു. . രാവിലെ മകളെ പുറത്ത് കാണാത്തതിനെ തുടർന്ന് രക്ഷ ക ർത്താക്കൾ മുറിക്കുള്ളിൽ നോക്കിയപ്പോഴാണ് കുട്ടി അത് മ ഹത്യ ചെയ്ത വിവരം അറിയുന്നത്. കടക്കൽ പോലീസ് സ്ഥലത്തെത്തി പരിശോധനകൾ തുടങ്ങി.

(ശ്രദ്ധിക്കുക: ☝🏽ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056))

LEAVE A REPLY

Please enter your comment!
Please enter your name here