പ്രേംനസീറിൻ്റെ വീട് വിൽക്കാനൊരുങ്ങി ബന്ധുക്കൾ.നിരാശരായി സിനിമ പ്രേമികൾ .വീട് സർക്കാർ സംരക്ഷിയ്ക്കണമെന്നും ആവശ്യം

മലയാളത്തിൻ്റെ അതുല്യ നടൻ പ്രേം നസീർ താമസിച്ചിരുന്ന വീട് വിൽക്കാനൊരുങ്ങി ബന്ധുക്കൾ .ചിറയിൻകീഴ് പുളിമൂടിന് ജംഗഷന് സമീപം കോരാണി റോഡിലുള്ള ലൈലാ കോട്ടേജാണ് വിൽക്കാനൊരുങ്ങുന്നത്.

പ്രേം നസീർ മരിച്ച് 30 വർഷം പിന്നിടുമ്പോൾ അദ്ദേഹത്തിൻറെ ഓർമ്മകൾ നിറഞ്ഞ് നിറഞ്ഞു നിൽക്കുന്ന ഏക അവശേഷിപ്പാണ് ഈ വീട്. പ്രേംനസീർ താമസിച്ചിരുന്ന വീട് കാണാൻ പല സ്ഥലങ്ങളിൽ നിന്നും ഇപ്പോഴും സിനിമ പ്രേമികൾ എത്താറുണ്ട്.

നസീറിൻ്റെ മൂന്ന് മക്കളിൽ ഇളയ മകളായ റീത്തയാണ് ഭാഗം വച്ചപ്പോൾ വിട് ലഭിച്ചത്. ഇവർ പിന്നിട് വീട് ഇളയ മകൾക്ക് നൽകി. കുടുംബസമേതം അമേരിക്കയാൽ താമസിക്കുന്ന ഇവർക്ക് വിട് നില നിർത്താൻ അസൗകര്യം ഉള്ളതിനാലാണ് വിൽക്കാൻ ഒരുങ്ങുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

ഇതേ സമയം മലയാളസിനിമയുടെ തന്നെ ചരിത്രത്തിൻ്റെ ഭാഗമായ ഈ വിട് നസീറിൻ്റെ പേരിൽ ചരിത്ര സ്മാരകമാക്കി നിലനിർത്താൻ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും നടപടികൾ ഉണ്ടാകണം എന്ന അവശ്യവും ഉയരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here