പെരിങ്ങമ്മല ഇടിഞ്ഞാർ ആദിവാസി ഊരുകളിൽ പെൺകുട്ടി കളെ മാത്രമല്ല ആൺകുട്ടികളെയും വലയിലാക്കാൻ റാക്കറ്റ്.

പെരിങ്ങമ്മല ഇടിഞ്ഞാർ, കൊച്ചുവിള ആദിവാസി ഊരുകൾ എന്നിവിടങ്ങലളിൽ രണ്ട് മാസത്തിനിടെ അഞ്ചുപെൺകുട്ടികൾ ആത്മഹത്യ ചെയ്ത ഇടങ്ങലളിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സന്ദർശിച്ചു.

ആദിവാസി മേഖലയിൽ ലഹരിസംഘം പിടിമുറുക്കിയിരിക്കുകയാണ്. ആൺകുട്ടികളെ മാത്രമല്ല പെൺകുട്ടികളെയും ഇരകളാക്കുന്ന വലിയൊരു റാക്കറ്റ് ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പുറത്തുനിന്നുള്ളവരും ക്രിമിനൽ പശ്ചാത്തലമുള്ളവരും ഇവിടെയെത്തുന്നതും സംശയാസ്പദമാണ്. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കാൻ സർക്കാർ തയ്യാറാകണം. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത് സമഗ്രമായ അന്വേഷണമല്ല.

ആദിവാസി ക്ഷേമമല്ല ചൂഷണമാണ് നടത്തുന്നത്. മരിച്ച കുട്ടികളുടെ വീട്ടിൽപ്പോലും ട്രൈബൽ ഓഫീസർ ഉൾപ്പെടെ ഉത്തരവാദിത്വപ്പെട്ടവർ എത്തിയില്ലെന്നും മരിച്ച അഞ്ച് പെൺകുട്ടികളുടെ കുടുംബങ്ങൾക്കും സഹായം നൽകാൻ സർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

അടൂർ പ്രകാശ് എം.പി, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ ജെബി മേത്തർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ.എസ്. ശബരീനാഥൻ എന്നിവരും എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here