പരാതി നല്‍കിയത് അഞ്ചു പെണ്‍കുട്ടികള്‍.മദ്രസ അദ്ധ്യാപകന്റെ ജാമ്യാപേക്ഷ തള്ളി പോക്സോ കോടതി.

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ റിമാന്റിലായ മദ്രസ അദ്ധ്യാപകന്റെ ജാമ്യാപേക്ഷ പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി.

വേങ്ങര മുണ്ടോടത്ത് പറമ്ബ് ഇശാഅത്ത് സുന്ന സെക്കന്ററി മദ്രസ അദ്ധ്യാപകന്‍ കുഴിപ്പുറം മറ്റത്തൂര്‍ തെക്കരകത്ത് മുഹമ്മദ് (54)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി ടി പി സുരേഷ് ബാബു തള്ളിയത്.

പ്രായപൂർത്തിയാകാത്ത അഞ്ച് അഞ്ച് പെൺകുട്ടികളെ ഇയാൾ വിവിധ സമയങ്ങളിലായി മാനഭംഗത്തിന് ഇരയാക്കിയതായാണ് പരാതി.

2021 ഫെബ്രുവരി 3ന് 12കാരി, 2018 ജനുവരി ഒന്നിനും ഡിസംബര്‍ 31നും ഇടയിലായി രണ്ടു തവണ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയും, 2021 ഫെബ്രുവരി മൂന്നിന് 12കാരിയും, 2019 ജനുവരി 1നും 2021 ജനുവരി 27നും ഇടയില്‍ പലതവണ ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയും, 2021 ഫെബ്രുവരി ഒന്നുമുതല്‍ പലതവണ 12 വയസ്സുകാരിയും മാനഭംഗത്തിന് ഇരയായതായാണ് പരാതി.

2021 ഫെബ്രുവരി 17ന് അദ്ധ്യാപകനെതിരെ പരാതി നല്‍കിയത്.

മലപ്പുറം വനിതാ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2021 മെയ് 28 പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here