പതിനാലുകാരിയെ കടത്തികൊണ്ടുപോയി ലൈം​ഗികമായി പീഡിപ്പിച്ച യുവാവ് പിടിയില്‍

കിളിമാനൂർ: ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയായ പതിനാലുകാരിയെ പ്രണയം നടിച്ച് ബൈക്കിൽ കയറ്റികൊണ്ടുപോയി ലൈം​ഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതി ന​ഗരൂർ പൊലീസ് പിടിയിൽ. വിഴിഞ്ഞം കോട്ടുകാൽ, മാങ്കോട്ടുകോണം, എസ് ഡി ഭവനിൽ നന്ദു എന്നുവിളിക്കുന്ന അബി സുരേഷ് (21) ആണ് അറസ്റ്റിലായത്.പ്രതി മറ്റൊരു പെൺകുട്ടിയെയും പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും നിയമപരമായി ഈ വിവാഹബന്ധം രജിസ്റ്റർ ചെയ്തിട്ടില്ല. സംഭവത്തെകുറിച്ച് പൊലീസ് . പെൺകുട്ടിക്ക് ഓൺലൈൻ പഠനത്തിനായി വാങ്ങി നല്കിയ ഫോണിലെ സോഷ്യൽമീഡിയാ അക്കൗണ്ടിലൂടെയാണ് പ്രതി പെൺകുട്ടിയെ വലയിലാക്കിയത്. പഠനത്തിൽ മിടുക്കിയായ പെൺകുട്ടിക്ക് മൊബൈൽ ഫോൺ ലഭിച്ചതോടെ സോഷ്യൽമീഡിയാ അക്കൗണ്ടുകളിൽ സജീവമായി. നിരവധി വാട്സ് ആപ്പ് ​ഗ്രൂപ്പുകളിലും പെൺകുട്ടി അം​ഗമായി. പ്രതിയുടെ നിരന്തര നിർബന്ധത്തിന് വഴങ്ങി പെൺകുട്ടി വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് പ്രതിയുമായി ബൈക്കിൽ പലയിടങ്ങളിലും പോകാൻ തുടങ്ങി. പലപ്പോഴും സന്ധ്യസമയത്താണ് പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നത്. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭികത ശ്രദ്ധയിൽപെട്ടതോടെ വീട്ടുകാർ സ്കൂളിലും പൊലീസിലും പരാതിപ്പെട്ടു. സ്കൂളിൽ നടത്തിയ കൗൺസിലിം​ഗിൽ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭികത തോന്നിയതിനെ തുടർന്നാണ് കൗൺസിൽ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും പെൺകുട്ടിയെ തിരുവനന്തപുരത്തുള്ള ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് മുമ്പിൽ സ്കൂൾ അധികൃതർ ഹാജരാക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയെ കരമനയിലുള്ള മറ്റൊരു സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. അവിടെയെത്തി ന​ഗരൂർ പൊലീസ് പെൺകുട്ടിയിൽ നിന്നും മൊഴിയെടുത്തപ്പോഴാണ് പീഡനം പെൺകുട്ടി പുറത്ത് പറഞ്ഞത്. പ്രതി ബൈക്കിൽ കയറ്റി പെൺകുട്ടിയെ വിഴിഞ്ഞത്തും മറ്റും കൊണ്ടുപോയി പലതവണ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴിനല്കി. തുടർന്ന് ന​ഗരൂർ സ്റ്റേഷനിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നിർദ്ദേശം അനുസരിച്ച് ന​ഗരൂർ എസ്എച്ച്ഒ ഷിജു, സീനിയർ സിപിഒമാരായ അജിത്ത്, പ്രതീഷ്, ഡ്രൈവർ സന്തോഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ആറ്റിങ്ങൽ പോക്സോ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here