നാദാപുരത്ത് ഒരു കുടുംബത്തിലെ നാല് പേരെ പൊള്ളലേറ്റ നിലയില്‍

ഒരു കുടുംബത്തിലെ നാല് പേരെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി.നാദാപുരത്ത് കീറിയ പറമ്ബത്ത് രാജു, ഭാര്യ റീന മക്കളായ ഷെഫിന്‍, ഷാലീസ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.നാലുപേരുടെയും നില ഗുരുതരമാണ്. വീടിന്റെ ഒരു മുറി പൂര്‍ണമായും കത്തി നശിച്ചു. പുലര്‍ച്ചെ രണ്ടരയോടെയാണ് തീയും പുകയും കണ്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് തീയണച്ചശേഷം നാല് പേരെയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആത്മഹത്യാ ശ്രമമാണെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here