നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് വിധി.

നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വിചാരണക്കോടതി ഇന്ന് വിധി പറയും.ദിലീപ് സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ചാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്.കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് ദിലീപിനെതിരെ പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കിയത്. കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടാത്തല കാസര്‍കോട് വിപിന്‍ലാല്‍ താമസിക്കുന്ന സ്ഥലത്തെത്തി, മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പ്രദീപ് സാക്ഷിയെ ഭീഷണിപ്പെടുത്തിയത് ദിലീപിനു വേണ്ടിയാണെന്നും, വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍ ഒക്ടോബറില്‍ മാത്രമാണ് പരാതിപ്പെട്ടതെന്നും, ഇത് സംശയാസ്പദമാണെന്നുമാണ് ദിലീപിന്റെ വാദം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തനിക്കെതിരെ തെളിവുകളില്ലെന്നും, അതിനാല്‍ ഹര്‍ജി തള്ളണമെന്നുമാണ് ദിലീപ് ആവശ്യപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here