തിരുവനന്തപുരത്ത് രണ്ടിലൊരാൾക്ക് കൊവിഡ് ! ടി പി ആർ 48 ശതമാനമായി,കോളേജുകൾ അടയ്ക്കുന്നു

തിരുവനന്തപുരത്ത് കൊവിഡ് കുതിച്ചുയരുന്നു. തലസ്ഥാനജില്ലയിൽ രണ്ടിലൊരാൾക്ക് രോഗമുള്ള അവസ്ഥയിലാണ് കാര്യങ്ങളെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. മാളുകളിൽ എണ്ണം നിയന്ത്രിക്കുന്നതും വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതും പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി നാളെ ഉന്നതതലയോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം തലസ്ഥാനത്തെ കോളേജുകളും അടയ്ക്കാൻ തീരുമാനിച്ചു. എം ജി കോളേജ്, ആൾ സെയിന്റ്സ് കേളോജ്, മാർ ഇവാനിയോസ് കോളേജ് എന്നിവയാണ് അടയ്ക്കുന്നത്. അതേസമയം തിരുവനന്തപുരത്ത് ഒമിക്രോണ് സ്ഥിരീകരിച്ചവരില് ആറ് പേര് സ്വകാര്യ കോളേജിലെ വിദ്യാര്ത്ഥികളാണ്. ടൂര് പോയി വന്നശേഷം നടത്തിയ പരിശോധനയിലാണ് ഒമിക്രോണ് സ്ഥിരീകരിച്ചത്. ഇതോടെ ഈ കോളേജ് ഒമിക്രോണ് ക്ലസ്റ്ററായിട്ടുണ്ട്.സംസ്ഥാനത്ത് ആകെ 591 പേര്ക്കാണ് ഒമിക്രോണ് സ്ഥിരീകരിച്ചത്. ലോ റിസ്ക് രാജ്യങ്ങളില് നിന്നും 401 പേരും ഹൈ റിസ്ക് രാജ്യങ്ങളില് നിന്നും ആകെ 101 പേരും എത്തിയിട്ടുണ്ട്. 70 പേര്ക്കാണ് ആകെ സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില് നിന്നും വന്ന 19 പേരാണുള്ളത്.


സംസ്ഥാനത്ത് 63 പേര്ക്കാണ് ഇന്ന് ഒമിക്രോണ് സ്ഥിരീകരിച്ചത്. തൃശൂര് 15, തിരുവനന്തപുരം 14, കൊല്ലം 10, എറണാകുളം എട്ട്, മലപ്പുറം നാല്, ഇടുക്കി മൂന്ന്, പാലക്കാട് രണ്ട്, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ് സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here