ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന​വും ടെ​സ്റ്റു​ക​ളും ജൂ​ലൈ19 മു​ത​ല്‍പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി.

ലോ​ക്ക്ഡൗ​ണി​നെ​ത്തു​ട​ര്‍​ന്ന് നി​ര്‍​ത്തി​വ​ച്ച ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ളും ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന​വും ജൂ​ലൈ19 മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പൂ​ര്‍​ണ​മാ​യി പാ​ലി​ച്ചു കൊ​ണ്ടാ​വ​ണം ടെ​സ്റ്റും പ​രി​ശീ​ല​ന​വും ന​ട​ത്തേ​ണ്ട​ത്.

പ​രി​ശീ​ല​ന വാ​ഹ​ന​ത്തി​ല്‍ ഇ​ന്‍​സ്‌​ട്രെ​ക്ട​റെ കൂ​ടാ​തെ ഒ​രു സ​മ​യം ഒ​രാ​ളെ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്ന് നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here