കൂട്ടുകാരുമായി തെന്മല യാത്രയ്ക്കിടെ കാറും ബൈക്കും കൂട്ടിയിടിച്ച്‌ വിദ്യാര്‍ഥികള്‍ മരിച്ചു.

കാറും ബൈക്കും കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു. കുണ്ടറ കേരളപുരം മണ്ഡപം ജങ്ഷനില്‍ വസന്ത നിലയത്തില്‍ വിജയന്റെ മകന്‍ ബി.എന്‍. ഗോവിന്ദ്(20) കാസര്‍കോട് കാഞ്ഞങ്ങാട് ചൈതന്യയില്‍ അജയകുമാറിന്റെ മകള്‍ ചൈതന്യ(20 ) എന്നിവരാണ് മരണപ്പെട്ടത്. കുന്നിക്കോട് ചേത്തടി ഭാഗത്തുവെച്ച്‌ ചെങ്ങമനാട് ഭാഗത്തു നിന്നും അമിതവേഗത്തിലെത്തിയ മാരുതി എര്‍ട്ടിഗയും ഗോവിന്ദിന്റെ ബുള്ളറ്റും കൂട്ടി ഇടിക്കുകയായിരുന്നു.തിരുവനന്തപുരത്തെ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളാണ് ഇരുവരും. അഞ്ചു ബൈക്കുകളിലായി തെന്മലയില്‍ വിനോദ സഞ്ചാരത്തിന് പോയവരില്‍ രണ്ട് പേരാണ് അപകടത്തില്‍ മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here