കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ വന്‍നാശം,​ ഏഴു മരണം, മൂന്നുപേരെ കാണാതായി.​ കാണാതായവരില്‍ ഒരു കുടുംബത്തിലെ ആറുപേര്‍.

കൂട്ടിക്കലിലെ പ്ലാപ്പിള്ളിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരു കുടുംബത്തിലെ ആറുപേരില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി.ഏഴുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ ആറു പേര്‍ ഒരു വീട്ടിലെ അംഗങ്ങളാണ്ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ക്ലാരമ്മ ജോസഫ് (65), സിനി, സിനിയുടെ മകള്‍ സോന എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഉരുള്‍പ്പൊട്ടലില്‍ പത്ത് പേരെയാണ് കാണാതായത്.മൂന്ന് വീടുകള്‍ ഒലിച്ചു പോയി. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുന്നു.റോഡ് മാര്‍ഗം പ്രദേശത്ത് എത്താന്‍ നിലവില്‍ വഴികളൊന്നുമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. കൂട്ടിക്കല്‍ പ്രദേശത്തെ പ്രധാനപ്പെട്ട കവലകളായ കൂട്ടിക്കല്‍, ഏന്തയാര്‍, കൂട്ടക്കയം കവലകളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here