ഓണത്തിന് സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സ്‌പെഷ്യല്‍ ഓണക്കിറ്റില്‍ 13 ഇനങ്ങള്‍.

ഓണത്തിന് റേഷന്‍ കാര്‍ഡുടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സ്‌പെഷ്യല്‍ ഓണക്കിറ്റില്‍ 13 ഇനങ്ങള്‍. പഞ്ചസാര, വെളിച്ചെണ്ണ, സേമിയം ഉള്‍പ്പെടെ 13 ഇനങ്ങള്‍ ഉള്‍പ്പെടുത്താമെന്ന് ഓണക്കിറ്റ് വിതരണത്തിന്‍റെ ചുമതല വഹിക്കുന്ന സപ്ലൈകോ സര്‍ക്കാരിനെ അറിയിച്ചു.

86 ലക്ഷം റേഷന്‍ കാര്‍ഡുടമകള്‍ക്കാണ് കിറ്റ് ലഭിക്കുക. കിറ്റ് ഒന്നിന് 469.70 രൂപ ചെലവ് വരുമെന്നാണ് സ്‌പ്ലൈകോ പ്രതീക്ഷിക്കുന്നത്. മൊത്തം 408 കോടി രൂപ ചെലവ് വരുമെന്നും സപ്ലൈകോ സര്‍ക്കാരിനെ അറിയിച്ചു.

രാവിലെ സ്പെഷ്യല്‍ കിറ്റ് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഓണക്കിറ്റിലെ ഇനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.റേഷന്‍ വ്യാപാരികള്‍ക്ക് ഏഴരലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.കുട്ടികള്‍ക്ക് ഓണസമ്മാനം എന്ന നിലയില്‍ ചോക്ലേറ്റും ഉള്‍പ്പെടുന്നതാണ് ഓണക്കിറ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here