എല്ലാ കടകളും തുറക്കാന്‍ അനുവദിക്കണം,​ അംഗീകരിച്ചില്ലെങ്കില്‍ വ്യാഴാഴ്‌ച മുതല്‍ അനിശ്ചിത കാല സമരമെന്ന് വ്യാപാരി വ്യവസായി

ഒന്നര മാസത്തോളം കടകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ നഷ്‌ടം വല്ലാതെ വര്‍ദ്ധിച്ചതായും എല്ലാ കടകളും തുറന്ന് പ്രവ‌ര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി. കൊവിഡ് ചട്ടങ്ങള്‍ പാലിച്ച്‌ കടകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ചൊവ്വാഴ്‌ച എല്ലാ കടകളും അടച്ചിടും, വ്യാഴാഴ്‌ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ അറിയിച്ചു.

നിയന്ത്രിത സമയത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ വ്യാപാരത്തിന് അനുവദിക്കണമെന്നാണ് വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കള്‍ ആവശ്യപ്പെടുന്നത്. കടകള്‍ തുറക്കാത്തത് മൂലം സാധനങ്ങള്‍ നശിച്ചതും, കടബാദ്ധ്യതയും, വാടകയ്‌ക്ക് കട നടത്തുന്നവ‌ര്‍ക്ക് അതിന്റെ ബാദ്ധ്യതയുമെല്ലാം വര്‍ദ്ധിച്ചിരിക്കുകയാണെന്നും നേതാക്കള്‍ അറിയിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here