ഇളയമകള്‍ മൂത്തമകളുടെ ഭര്‍ത്താവിനൊപ്പം ഒളിച്ചോടി: പരാതിയുമായി പിതാവ്.

ഇളയമകള്‍ മൂത്തമകളുടെ ഭര്‍ത്താവിനൊപ്പം ഒളിച്ചോടി: പരാതിയുമായി പിതാവ്.

ഇളയമകള്‍ മൂത്തമകളുടെ ഭര്‍ത്താവിനൊപ്പം ഒളിച്ചോടിയെന്ന പരാതിയുമായി പിതാവ്പൊലീസ് സ്റ്റേഷനിൽ. കാസര്‍കോട് ബെല്‍ത്തങ്ങാടിലാണ് സംഭവം.

മൂന്നു ദിവസമായി ഇളയമകളെയും മൂത്തമകളുടെ ഭര്‍ത്താവിനെയും കാണാതായതെന്ന് പിതാവ് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ബെല്‍ത്തങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒമ്ബതു മാസം മുമ്ബാണ് മൂത്തമകളുടെ വിവാഹം നടന്നത്. ഇവര്‍ ഇരുവരും ഇടയ്ക്ക് വീട് സന്ദര്‍ശിക്കുമായിരുന്നു. ഈ സമയം ഇളയമകളുമായി മരുമകൻ ബന്ധം സ്ഥാപിക്കുകയായിരുന്നു.

അതിനിടെ, ഇക്കഴിഞ്ഞ ജൂലൈ എട്ടിന് രാവിലെ മരുമകൻ ഒരു കാറില്‍ തന്‍റെ വീടിന് സമീപത്ത് എത്തി. ഈ സമയം ഇളയമകൾ ബാഗുമെടുത്ത് ആരോടും പറയാതെ ഓടി കാറില്‍ കയറുകയായിരുന്നു. ഇവര്‍ അതിവേഗം അവിടെനിന്ന് കടന്നുകളഞ്ഞു. പിന്നീട് ഇവരെ കണ്ടെത്താന്‍ ബന്ധുക്കള്‍ മുഖേന അന്വേഷണം നടത്തിയെങ്കിലും സാധിച്ചിരുന്നില്ല. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കുന്നതെന്നും പിതാവ് പരാതിയിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here