കാറ്റിനൊപ്പം തൂറ്റി ഗണേഷും. അമ്മ പിരിച്ച് വിടണം. രണ്ട് ദിവസ്സം കൊണ്ട് കളംമാറിചവിട്ടി കെ ബി ഗണേഷ്‌കുമാര്‍

4177

കാറ്റിനൊപ്പം തൂറ്റി ഗണേഷും. താരസംഘടന അമ്മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ രംഗത്ത്.രണ്ട് ദിവസ്സം മുമ്പ് വരെ അമ്മയുടെ ശ്കതനായ വക്തവായി രഗത്ത് വന്ന ഗണേഷ് രാഷ്ട്രീയരംഗത്തെ പോലെ തന്ത്രപൂര്‍വ്വംകളം മാറിയിരിക്കുകയാണ് ‘അമ്മ’ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഗണേഷ് കുമാര്‍ പ്രസിഡന്റ് ഇന്നസെന്റിന് അയച്ച കത്താണ് പുറത്ത് വന്നിരിക്കുന്നത്. ഇത് ഗണേഷ് കുമാര്‍ തന്നെയാണ് ചില വേണ്ടപ്പെട്ട പത്രക്കാര്‍ വഴി പുറത്ത് വിട്ട് വാര്‍ത്തയാക്കിയിരിക്കുന്നത്. കൊച്ചിയില്‍ നടി ആക്രമണത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ടാണ് ഗണേഷ് കുമാര്‍ വിമര്‍ശനം ഉന്നയിച്ചത്. നടിക്ക് ഇത്തരത്തില്‍ ഒരു ക്രൂര അനുഭവം ഉണ്ടായപ്പോള്‍ അമ്മ ഇടപെട്ടില്ല. അമ്മയുടെ കപട മാതൃത്വം പിരിച്ചുവിട്ട് എല്ലാവരും സ്വന്തം കാര്യം നോക്കണമെന്നും ഗണേഷ് കുമാര്‍ കത്തില്‍ പറയുന്നുണ്ട്.

ഇന്നസെന്റിനെതിരേയും ഗണേഷ് കുമാര്‍ കത്തില്‍ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. വിഷയത്തില്‍ ഇടപെടണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇന്നസെന്റ് അത് ഗൗനിച്ചില്ലെന്ന് ഗണേഷ് കുമാര്‍ പറയുന്നു. ഇത്തരത്തിലൊരു സംഘടന ഇതിലെ അംഗങ്ങള്‍ക്കും മറ്റ് നടീ നടന്മാര്‍ക്കും നാണക്കേടുണ്ടാക്കുന്നതാണ്. സഹപ്രവര്‍ത്തകയുടെ ആകത്മാഭിമാനം പിച്ചിച്ചീന്തപ്പെട്ടപ്പോള്‍ അമ്മയുടെ നേതൃത്വം തിരശീലയ്ക്ക് പിന്നിലൊളിച്ചുവെന്നും ഗണേഷ് കുമാര്‍ കത്തില്‍ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം ചേര്‍ന്ന അമ്മയുടെ വാര്‍ഷിക യോഗത്തിന് മുന്‍പാണ് ഇത്തരത്തിലൊരു കത്ത് ഗണേഷ് കുമാര്‍ എഴുതിയതെന്നാണ് പ്രചരണം. യോഗത്തിന് ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തകരോട് ഗണേഷ് കുമാര്‍ തട്ടിക്കയറിയിരുന്നു. ദിലീപിനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നും കുറുക്കന്‍ വേട്ടയാടുന്നത് പോലെ വേട്ടയാടരുതെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.

പുറത്തുവന്ന കത്ത് താന്‍ അയച്ചതുതന്നെയെന്ന് ഗണേഷ് കുമാര്‍ സ്ഥിരീകരിച്ചു. എന്നാല്‍ അത് പുറത്തുവിട്ടത് താന്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു. കത്തിന് മറുപടി കിട്ടി, അത് നിങ്ങളോട് പറയേണ്ട ആവശ്യമില്ല. ഞാന്‍ ഉന്നയിച്ചതുപോലെയുള്ള ചോദ്യങ്ങള്‍ ആര്‍ക്കെങ്കിലും ഉണ്ടോ എന്ന് ജനറല്‍ ബോഡിയില്‍ ചോദിച്ചു. അപ്പോള്‍ ആര്‍ക്കും അത്തരം ചോദ്യങ്ങളുണ്ടായിരുന്നില്ല. അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

“കൊടുത്ത കത്തിന് തൃപ്തികരമായ മറുപടി എനിക്ക് കിട്ടിയിട്ടുണ്ട്. അല്ലെങ്കില്‍ ജനറല്‍ ബോഡിയില്‍ കത്ത് ചര്‍ച്ചയാകുമായിരുന്നു. അമ്മയുടെ എക്‌സിക്യൂട്ടില്‍ നടന്ന കാര്യങ്ങളെങ്ങനെ താന്‍ പുറത്തുപറയും. ഞാനൊരു പൊതുപ്രവര്‍ത്തകനും കലാകാരനുമാണ്. അപ്പോള്‍ അംഗം എന്ന നിലയില്‍ കത്തുകൊടുക്കാന്‍ എനിക്കവകാശമുണ്ട്. ഇരയായ നടിക്കൊപ്പം അമ്മ നില്‍ക്കുന്നുണ്ട്. നിങ്ങള്‍ക്കറിയാത്തതുകൊണ്ടാണ്. അമ്മയില്‍നിന്നുള്ള ഒരാളുപോലും അന്വേഷണത്തെ സ്വാധീനിക്കുകയോ സ്വാധീനിക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. ഞങ്ങള്‍ നീതികേട് കാണിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.