മഞ്ജുവാര്യര്‍ അന്ന് രാത്രി കാവ്യയെ തല്ലി;പുതിയ വെളിപ്പെടുത്തല്‍

17570

നടന്‍ ദിലിപിനെതിരെ പുതിയ കഥയുമായി മുതിര്‍ന്ന സിനിമ ലേഖകന്‍ പല്ലിശ്ശേരി. വര്‍ഷങ്ങളായി തന്റെ പ്രസിദ്ധീകരണത്തിലൂടെ ദിലീപിനെ ടാര്‍ഗറ്റ് ചെയ്ത് വാര്‍ത്ത രചിക്കകുന്നയാളാണ് പല്ലിശ്ശേരി. പല്ലിശ്ശേരി പുതിയ വെളിപ്പെടുത്തല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഹോട്ടലിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയ മഞ്ജുവാര്യര്‍ കാവ്യാ മാധവനെ തല്ലിയെന്നാണ് .
ലേഖനത്തില്‍ പറയുന്നത് ഇങ്ങനെ: വര്‍ഷങ്ങളായി എനിക്കു പരിചയമുള്ള ഇന്‍ഫോര്‍മര്‍ നല്‍കിയ വാര്‍ത്ത വൈകിയാണെങ്കിലും എഴുതുകയാണ്. പ്രശ്‌സതനായ സംവിധായകന്റെ സിനിമ. ആ സിനിമയിലെ ഒരു പാട്ടെടുക്കാന്‍ ദിലീപിന്റെ ആത്മസുഹൃത്തായ സംവിധായകനെയാണ് അയച്ചത്. കാവ്യയും ആ സിനിമയില്‍ ഉണ്ടായിരുന്നു. അവരുടെ ഓരോ ചലനവും നിരീക്ഷിച്ച് മറ്റുചിലരും അവിടെയുണ്ടായിരുന്നു. അതവര്‍ക്ക് മനസിലായിരുന്നില്ല.

ഷൂട്ടിങ് കഴിഞ്ഞ് നായകനും നായികയും ചില പ്രത്യേക കാര്യങ്ങള്‍ സംസാരിക്കാനായി മുറിയിലേക്കു പോയി. ഈ വാര്‍ത്ത മഞ്ജുവാര്യരെ നിരീക്ഷകര്‍ അറിയിക്കുന്നു. ഉടന്‍ മഞ്ജു വാര്യര്‍ ഹോട്ടലില്‍ എത്തുന്നു. തുടര്‍ന്ന് കാവ്യയെ തല്ലുകയായിരുന്നു. ഇതിനിടെ ദിലീപുമായും വഴക്കിട്ടു. അതിനുശേഷമാണ് മഞ്ജുവും കാവ്യയും തമ്മില്‍ ബദ്ധശത്രുക്കളായതെന്നും ലേഖകന്‍ പറയുന്നു.കൂടാതെ ലോഹിതദാസ് നായികയായി അവതരിപ്പിച്ച പ്രമുഖ നടിയുടെ സിനിമാ ജീവിതത്തിലും വില്ലനായത് ദിലീപാണെന്ന് പല്ലിശേരി വ്യക്തമാക്കുന്നു. ഇവരുമായി ബന്ധമുള്ള ഏറ്റവും അടുത്ത ആള്‍ പറഞ്ഞതാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പല്ലിശ്ശേരി ഇക്കാര്യങ്ങളും പറയുന്നത്. ഈ നടിയുടെ സിനിമ ജീവിതം നശിപ്പിച്ചതിന് പിന്നില്‍ ദിലീപിന്റെ വ്യക്തി വൈരാഗ്യമാണെന്ന് പല്ലിശ്‌ശേരി പറയുന്നു. നാലു വര്‍ഷം മുമ്പ് അമേരിക്കയില്‍ നടന്ന ഒരു പ്രോഗ്രാമിനിടെയായിരുന്നു സംഭവം. യുവ നായികയുടെ സിനിമ ജീവിതത്തിന് തിരശ്ശീല ഇടുന്നതടക്കമുള്ള വൈരാഗ്യബുദ്ധിയാണ് പിന്നീട് ദിലീപില്‍ പ്രവര്‍ത്തിച്ചത്. ദിലീപിനൊപ്പമുണ്ടായിരുന്ന മദ്യപാന സദസ്സിനെക്കുറിച്ച് ദിലീപിന്റെ സുഹൃത്ത് വെളിപ്പെടുത്തുന്നതായാണ് സംഭവം വിശദീകരിക്കുന്നത്.

അടിച്ച് പൂസായപ്പോള്‍ ദിലീപ് പെട്ടന്ന് പൊട്ടിത്തെറിച്ചു ഉറക്കെ പറഞ്ഞു. അവള്‍ ഇനി മലയാളസിനിമയില്‍ ഉണ്ടാകില്ല. ദിലീപാണ് പറയുന്നത്. എന്നെ പറ്റിക്കാമെന്നാണ് അവള്‍ കരുതിയതെങ്കില്‍ ഞാന്‍ ആരാണെന്ന് അവള്‍ അറിയും. ഇതായിരുന്നു ദിലീപിന്റെ വാക്കുകള്‍. ലോഹിതദാസിന്റെ ചിത്രത്തിലൂടെ വന്നവള്‍ മലയാള സിനിമയില്‍ അവള്‍ ഇനി വേണ്ട. അവളുടെ ചീട്ട് ഞാന്‍ ഈ നിമിഷം കീറിക്കളഞ്ഞിരിക്കുന്നു. ആക്രോശത്തോടെ ദിലീപ് പറഞ്ഞെന്നു പല്ലിശ്ശേരി വിശദീകരിക്കുന്നു. ദിലീപുമായികടുത്ത വ്യക്തിവൈരാഗ്യമുള്ളയാളാണ് പല്ലിശ്ശേരി. എങ്കിലും മാധ്യമങ്ങള്‍ വലിയപ്രാധാന്യമാണ് ഇയാളുടെ വാക്കുകള്‍ക്ക് നല്‍കിയിരിക്കുന്നത്.