കാശ്മീരിൽ ഇനി വെടിവെപ്പില്ല. പകരം കണ്ണിൽ ആസിഡ് പ്രയോഗം !

454

ജമ്മുകാശ്മീരിൽ ഇനി വെടിയുണ്ട കണ്ണിൽ ആസിഡ് ഒഴിക്കുമെന്ന് ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദീൻ 2016 ല്‍ നടക്കേണ്ട തെരഞ്ഞെടുപ്പ് ഈ ഫെബ്രുവരി 15 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരിക്കെയാണ് ഭീഷണി. ഹിസ്ബുള്‍ ഓപ്പറേഷണല്‍ കമാന്‍ഡര്‍ റിയാസ് നൈക്കൂവും ഭീകര നേതാവ് സമീര്‍ ടൈഗറും തമ്മിലുള്ള ഫോണ്‍ സന്ദേശം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ചോര്‍ന്ന് വ്യാപകമായി പ്രചരിക്കുന്നുണ്ട്.”2016 ല്‍ എത്ര യുവാക്കള്‍ക്ക് കാഴ്ച പോയതെന്ന് നിങ്ങള്‍ക്കറിയാമല്ലോ” നൈക്കൂ എന്നു കരുതുന്നയാള്‍ പറയുന്നു. ”അങ്ങനെയാണ് ആസൂത്രണം, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ ആരായാലും അവരെ വീട്ടില്‍നിന്നു വലിച്ചിറക്കി കണ്ണില്‍ ഗാഢ സല്‍ഫ്യൂറിക് ആസിഡോ ഹൈഡ്രോക്ലോറിക് ആസിഡോ ഒഴിക്കും. അവരുടെ കാഴ്ച പോകും, കുടുംബത്തിന് ബാധ്യതയായിത്തീരും” വീഡിയോ പറയുന്നു.”നമ്മള്‍ 28 വര്‍ഷമായി അവരെ (തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നവരെ) ഭീഷണിപ്പെടുത്തുന്നു. പക്ഷേ ഒന്നും സംഭവിക്കുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എത്രപേര്‍ കൊല്ലപ്പെട്ടെന്നു നോക്കുക. ചിലരെ ഏജന്‍സികളും പലരേയും നമ്മളും കൊന്നു. പക്ഷേ ഫലമെന്തായിരുന്നു? കൊല്ലപ്പെട്ടവര്‍ക്കാണ് നേട്ടം, അവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹയാം നല്‍കി, ജോലി കൊടുത്തു,” നൈക്കൂ പറയുന്നു. അതിനാല്‍ കൊല്ലപ്പെടുന്നത് കുടുംബങ്ങള്‍ക്ക് നേട്ടമാണ്. പകരം അവരെ അന്ധരാക്കിയാല്‍ വീട്ടുകാര്‍ക്ക് ബാദ്ധ്യതയായിക്കൊള്ളും, ശ്രീനഗര്‍: കശ്മീരില്‍ കൊലപാതകം നിര്‍ത്തി ആസിഡാക്രമണം നടത്താന്‍ ഭീകരര്‍ ഒരുങ്ങുന്നു. ആസിഡാക്രമണം നടത്തി അന്ധരാക്കാന്‍ ഭീകരരുടെ പുതിയ ആസൂത്രണം. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടാല്‍ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നുവെന്ന തിരിച്ചറിവിലാണ് പുതിയ നീക്കം.നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഭീകരരുടെ പുതിയ ആസൂത്രണം വെളിപ്പെടുന്നു.