എയര്‍ഹോസ്റ്റസുമാരെ പൂര്‍ണ നഗ്‌നരാക്കി വിമാനത്തില്‍ ആളെ കൂട്ടാാന്‍ വിമാന ക്കമ്പനിയുടെ പരസ്യം; വീഡിയോ വൈറല്‍

5993

തങ്ങളുടെ വിമാനത്തിലെ യാത്രയ്ക്ക് ആളെ ആളെ കൂട്ടാനായി എയര്‍ഹോസ്റ്റസുമാരുടെ നഗ്‌നത പൂര്‍ണമായി കാട്ടിയുള്ള പരസ്യം ചിത്രീകരിച്ചിരിക്കുകയാണ് കസാഖിസ്താനിലെ ചോകോട്രാവല്‍ എന്ന വിമാനക്കമ്പനി.

പൂര്‍ണ നഗ്‌നരായി നില്‍ക്കുന്ന എയര്‍ഹോസ്റ്റസുമാര്‍ തലയില്‍ വെച്ചിരിക്കുന്ന തൊപ്പിയൂരി തങ്ങളുടെ നഗ്‌നത മറയ്ക്കുന്നതും പരസ്യത്തില്‍ കാണാം. കഴുത്തില്‍ കെട്ടിയിരിക്കുന്ന ഒരു ടൈ മാത്രമാണ് തൊപ്പിക്ക് പുറമെ ഇവരുടെ ശരീത്തിലുള്ളത്. ഏഴ് എയര്‍ഹോസ്റ്റസുമാര്‍ നഗ്‌നരായി നിരന്ന് നില്‍ക്കുകയാണ് പരസ്യത്തില്‍. ഇടയ്ക്ക് തൊപ്പിയൂരി അവര്‍ തങ്ങളുടെ സ്വകാര്യത മറയ്ക്കുന്നു.

പരസ്യത്തിനെതിരെ വന്‍വിമര്‍ശനങ്ങളാണ് ഉയരുന്നത്. സ്ത്രീ സമൂഹത്തെ അപമാനിക്കുകയാണ് പരസ്യത്തിലൂടെയെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളുടെ നഗ്‌നതാ പ്രദര്‍ശനത്തിലൂടെ യാത്രക്കാരെ സൃഷ്ടിക്കാനുള്ള കമ്പനിയുടെ നടപടിയെ അതിശക്തമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്. പരസ്യം വെറുപ്പ് ഉളവാക്കുന്നതും സ്ത്രീകളെ ഇടിച്ചുതാഴ്ത്തുന്നതുമാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം.