കാപികോ റിസോര്‍ട്ട് പൊളിക്കണം.സുപ്രീം കോടതി

200

പെരുമ്ബളത്തെ കാപികോ റിസോര്‍ട്ട് പൊളിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ശരിവച്ച്‌ സുപ്രീം കോടതി. തീരദേശപരിപാലന നിയമം ലംഘിച്ചാണ് റിസോര്‍ട്ട് നിര്‍മിച്ചതെന്നു സുപ്രീം കോടതി വിലയിരുത്തി. ഇതിനെത്തുടര്‍ന്നാണ് റിസോര്‍ട്ട് പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചത്.വേമ്ബനാട്ട് കായലില്‍ നെടിയത്തുരുത്ത് ദ്വീപിലാണ് റിസോര്‍ട്ട്. ജസ്റ്റിസ് ആര്‍.എഫ്.നരിമാന്‍ അധ്യക്ഷനായ ബെഞ്ച് ആണ് വിധി പറഞ്ഞത്. 2013ലാണ് റിസോര്‍ട്ട് പൊളിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെ കാപികോ റിസോര്‍ട്ട് ഉടമകള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇതു തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്

മരട് ഫ്ളാറ്റുകള്‍ ശനിയാഴ്ച പൊളിക്കാനിരിക്കെയാണ് കാപികോ റിസോര്‍ട്ടുമായി ബന്ധപ്പെട്ട കോടതി വിധിയും പുറത്തുവരുന്നത്.