റോഡ് വികസന സമിതിയുടം പരാതിയ്ക്ക് ഫലം കാണ്ടു. കല്ലറ – പാലോട് റോഡിന്റെ നിർമ്മാണത്തിലെ അപാകതകൾ അന്വേഷണത്തിന് വകുപ്പ് മന്ത്രിയുടെ നി‌ദ്ദേശം

607

ഒടുവിൽ നാട്ടുകാരുടെ പരാതിയ്ക്ക് ഫലം കാണ്ടു. കല്ലറ – പാലോട് റോഡിന്റെ നിർമ്മാണത്തിൽ അപാകതയുണ്ടെന്ന പരാതിയുടെ അടി്സഥാനത്തിൽ അന്വേഷണത്തിന് വകുപ്പ് മന്ത്രിയുടെ നി‌ദ്ദേശം .മരാമത്ത് റോഡ്, മെയിന്റനൻസ് ചീഫ് എൻജീനീയർ നിർമ്മാണം പരിശോധയ്ക്കാനും റിപ്പോർട്ട് സമർപ്പിയ്ക്കാനുമാണ് മന്ത്രി സുധാകരൻ നിർദ്ദേശം നൽകിയിട്ടുള്ളത്. റോഡിന്റെ നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് കണ്ടത്തിയതിനെ തുടർന്ന് ഭരതന്നൂരിൽ നാട്ടുകാർ റോഡ് സമര സമിതി രൂപികരിച്ച് സമരം ചെയ്യുകയും വകുപ്പ് തലവൻമാർക്ക് പരാതികൾ നൽകുകയും. ചെയ്തിരുന്നു. നടപടി വൈകിയതോടെ റോഡ് വികസന സമിതി ഊാരവാഹികൾ വകുപ്പ് മന്ത്രിയോട് നേരിട്ട് പരാതി പറയുകയും പരാതി കേട്ട മന്ത്രി അതിന്റെ കോപ്പി തന്റെ മെയിലിയേക്ക് അയയ്ക്കാൻ പറയുകയും ചെയ്തു.. സമയം കിട്ടിയാൽ സ്ഥലം സന്ദർശിയ്ക്കാമെന്നും മന്ത്രി പറഞ്ഞിരുന്നു. മന്ത്രിയ്ക്ക് പരാതി നൽകി മൂന്ന് ആഴ്ചയ്ക്കുള്ളിൽ തന്നെ റോഡ് നിർമ്മാണത്തിന്റെ അപാകതകളെക്കുറിച്ച് അന്വേഷിയ്ക്കാൻ നിർദ്ദേശിയ്ക്കുകയായിരുന്നു.

കാലങ്ങളായി കാൽനടപോലും അസാദ്ധ്യമായിരുന്ന റോഡ് നാട്ടുകാരുടെ നിരന്തര സമരങ്ങൾക്ക് ഒടുവിൽ ഡി.കെ.മുരളി എം.എൽ.എ. യുടെ സമയത്താണ് പണി ആരംഭിച്ചത്. എന്നാൽ കരാറുകാരന്റെ മെല്ലെപ്പോക്കു കാരണം റോഡു പണി ഇതുവരെ പൂർത്തിയായിട്ടില്ല. ഒപ്പം റോ‌ഡ് പണിയിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നതായും നാട്ടുകാർ ആരോപിച്ചിരുന്നു. പണി നടന്നുകൊണ്ടിരിയ്ക്കുമ്പോൾ തന്നെ റോഡ് പൊളിഞ്ഞു തുടങ്ങിയതും നാട്ടുകാരുടെ ആരോപണങ്ങൾ ശരി വച്ചു.ഇക്കാര്യം ചൂണ്ടിക്കാട്ടി കേരള കൗമുദി ദിനപത്രത്തിലും, ഫ്ളാഷിലും നിരന്തരം വാർത്തകളും വന്നിരുന്നു..

റോഡ് വികസമ സമിതിയുടെ ആരോപണങ്ങൾ ഇങ്ങനെ.

എസ്റ്രിമേറ്റിൽ ഉള്ളതുപോലെയല്ല ഇവിടെ ജോലികൾ നടക്കുന്നത്. ജോലിയിൽ വ്യാപകമായി കൃത്രിമങ്ങൾ നടക്കുന്നു.പി ഡബ്ളിയു ഡി ഏറ്റെടുത്ത് നൽകിയ സ്ഥലങ്ങൾ പോലും കാരാറ് ഒഴിവാക്കുന്നു. പണവും സ്വാധീനവും ഇല്ലാത്തവരുടെ കടകളും മതിലുകളും ഇടിയ്ക്കുന്നു. റോഡിനോട് ചേർന്ന് നിർമ്മിയ്ക്കേണ്ട ഓടകൾ വഴിതിരിച്ചുവിടുന്നു.ഭരതന്ന‌ൂർ ജംഗഷൻ, ചെറ്റക്കട മുക്ക് , മാർക്കറ്റ് ജംഗഷൻ എന്നിവിടങ്ങളിൽ പി.ഡബ്ളിയു.ഡി അളന്ന് നൽകിയ സ്ഥലങ്ങളിലല്ല ഓടകൾ നിർമ്മിച്ചിട്ടുള്ളത്.

മുപ്പത്തി രണ്ട് കോടി മുടക്കി അത്യാധുനിക രീതിയിൽ നിർമ്മിയ്ക്കുന്ന കാരേറ്റ് – പാലോട് റോഡിന്റെ രണ്ടാം ഘട്ട ജോലികളാണ് ഇങ്ങനെ നടക്കുന്നത്. കാരേറ്റ് മുതൽ കല്ലറ വരേയും, ഭരതന്നൂർ ആല വളവ് മുതൽ പാലോട് വരെയുമാണ് രണ്ടാം ഘട്ടത്തിലുള്ളത്. റോഡിന്റെ നിർമ്മാണോദ്ഘാടം നടന്നിട്ട് ഒന്നര വർഷം പിന്നിട്ടിട്ടും നിർമ്മാണപ്രവർത്തനങ്ങൾ മന്ദഗതിയിലാണ് . പല സ്ഥലങ്ങളിലും ജോലികൾ ഇനിയും തുടങ്ങിയിട്ടില്ല. ഓടകളുടെ നി‌ർമ്മാണവും അപൂർണ്ണമാണ്. മഴ പെയ്തതോടെ നിർമ്മിച്ച ഓടകളിൽ പലതും ഇടിഞ്ഞ് താഴ്ന്ന് തുടങ്ങി . മൈലമൂട് കഴിഞ്ഞാൽ സുമതിയെ കൊന്ന വളവ് വരെ മെറ്റൽ മാത്രം നിരത്തി. അത് കഴിഞ്ഞാൽ പാലോട് വരെ നിർമ്മാണ പ്രവർത്തനങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ല.

കല്ലറ മരുതമൺ മുതൽ ഭരതന്നൂർ ആല വളവ് ജംഗഷൻ വരെയായിരുന്നു ഒന്നാം ഘട്ടം. ഏഴ് കോടിയായിരുന്നു ഇതിന്റെ അടങ്കൽ തുക.ഇതിന്റെ ജോലികളും അപൂർണ്ണമാണ്..

ഫോട്ടോ. വകുപ്പ് മന്ത്രിയുടെ നിർദ്ദേശ പ്രകാരം കാരേറ്റ്- പാലോട് റോഡിന്റെ പണികൾ പരിശോധിയ്ക്കാൻ ഇന്നലെ ഉച്ചയ്ക്ക് ഭരതന്നൂരിൽ എത്തിയ പി ഡബ്ളിയു ഡി ഉഗ്യോഗസ്ഥർ റോഡ് വികസനസമിതി ഭാരവാഹികളുമായി സംസാരിയ്ക്കുന്നു..