കെ. കരുണാകരനെ ഗൗനിച്ചിട്ടില്ല ഞങ്ങള്‍.. പിന്നെയല്ലേ ഈ കിങ്ങിണിക്കുട്ടന്റെ ഭീഷണി,” . ​ കെ മുരളീധരന് കെസുരേന്ദ്രന്റെ മറുപടി

61

ഗവര്‍ണ‍റെ തെരുവിലിറങ്ങാന്‍ അനുവദിക്കില്ലെന്ന കെ മുരളീധരന്റെ പ്രസ്താവനയ്ക്ക്  കെ മുരളീധരന്റെ മറുപടി.

‘കെ. മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളം. മുരളീധരന്റെ പിതാവ് കെ. കരുണാകരനെ ഗൗനിച്ചിട്ടില്ല ഞങ്ങള്‍. പിന്നെയല്ലേ ഈ കിങ്ങിണിക്കുട്ടന്റെ ഭീഷണി,’ എന്ന് കെ സുരേന്ദ്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

കടുത്ത ഭാഷയിലാണ് കെ മുരളീധരന്‍ എംപി ഗവര്‍ണര്‍ക്കെതിരായ തന്റെ പ്രതിഷേധം വ്യക്തമാക്കിയത്. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ച്‌ പോയില്ലെങ്കില്‍ അദ്ദേഹത്തെ തെരുവിലിറങ്ങി നടക്കാന്‍ സമ്മതിക്കില്ലെന്ന് വടകര എംപി പറഞ്ഞു.